പുനലൂര്‍: ജില്ലാ ആശുപത്രികളുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ഷൈലജ പറഞ്ഞു.
പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പുതുതായി നിര്‍മ്മിച്ച മലിനജല ശുദ്ധീകരണ ശാലയുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. ചികിത്സാചെലവില്‍ നിന്നും പൊതുജനങ്ങളെ സംരഷിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
ആറു ജില്ലാ ആശുപത്രികളില്‍ ആധുനിക ചികിത്സാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെങ്കില്‍ പോലും ചികിത്സാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ പണം കണ്ടെത്തുന്ന സമഗ്ര ആരോഗ്യ പദ്ധതി പ്രകാരം ആശുപത്രികള്‍ക്കായി കൂടുതല്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കും.
ഓരോ താലൂക്കാശുപത്രികളും സ്‌പെഷ്യാലിറ്റി ആശുപത്രികളാക്കും. ഡയാലിസ് യൂണിറ്റ് എല്ലാ താലൂക്ക് ആശുപത്രികളിലും ആരംഭിക്കും. ശുദ്ധീകരണ ശാലയുടെ ഉദ്ഘാടനം തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍വഹിച്ചു. വ
നംമന്ത്രി അഡ്വ.കെ.രാജുവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പുനലൂര്‍ നഗരസഭാ ചെയര്‍മാന്‍ എം.എ. രാജഗോപാല്‍ , വൈസ് ചെയര്‍പേഴ്‌സണ്‍ കെ.പ്രഭ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സുഭാഷ്.ജി.നാഥ്, വി. ഓമനക്കുട്ടന്‍, സാബു അലക്‌സ്, എന്‍.ലളിതമ്മ. അംജത് ബിനു, ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് ഉമേഷ്ബാബു, എല്‍ഡിഎഫ് നേതാവ് അഡ്വ. കെ.എ. ലത്തീഫ്, അഡ്വ.സുരേന്ദ്രനാഥന്‍ എന്നിവര്‍ സംസാരിച്ചു.
















