കൊല്ലങ്കോട്: തെന്മലയോര പ്രദേശമായ ചിങ്ങം ചിറയ്ക്ക് സമീപത്തുള്ള മാത്തൂരില്‍ വ്യാജവാറ്റ് തകൃതി. കഴിഞ്ഞദിവസം പരിശോധന നടത്തിയതില്‍ മാത്തൂര്‍ കോളനി കണ്ടച്ചാമി (58)യെ പിടികൂടി. ഇയാളുടെ വീട്ടില്‍ നിന്നും 220 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു. വാറ്റുന്നതിനായുള്ള പാത്രങ്ങളും ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.
പത്തു വര്‍ഷമായി മലയോര മേഖലയില്‍ വാറ്റ് കേന്ദ്രങ്ങള്‍ ഇല്ലാതായിട്ട്. അതിന് മുമ്പ് മാത്തൂര്‍, തേക്കിന്‍ചിറ, ചെമ്മണാംമ്പതി, ചപ്പക്കാട,് പനങ്ങാട്ടരി, എലവഞ്ചേരി, നെന്മേനി ഭാഗങ്ങളില്‍ വാറ്റ്സജീവമായിരുന്നു.
കൊല്ലങ്കോട് ഭാഗത്ത് ബീവറേജ് ഷോപ്പ് അടച്ചതോടെയാണ് മലയോര മേഖല കേന്ദ്രീകരിച്ച് വാറ്റ് കേന്ദ്രങ്ങള്‍ സജീവമാകുന്നത്.
സി.ഐ. എന്‍.എസ് സലീഷ്, എസ്.ഐ സഞ്ജയ് കുമാര്‍, അഡീഷണല്‍ എസ്.ഐകുട്ടുമണി, എസ്.സി.പി.ഒ അരുണ്‍കുമാര്‍, സിപിഒമാരായ രാമദാസ്, പ്രശാന്ത്, അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയില്‍ ഏര്‍പ്പെട്ടത്.
കൊല്ലങ്കോട്: അനധികൃതമായി വിദേശമദ്യം വില്പന നടത്തുന്ന ആനമാറി സ്വദേശി ഭാസനെ (48) കൊല്ലങ്കോട് പോലീസ് പിടികൂടി. ആനമാറി പള്ളിക്ക് സമീപത്തുള്ള പാലത്തിനടിയിലായുന്ന വില്പന. 5 ലിറ്റര്‍ മദ്യവും പിടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: