പാലക്കാട്: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിലെ സാങ്കേതിക വിഭാഗം ജീവനക്കാരില്‍ നിന്നും കൃഷി വിജ്ഞാന വ്യാപനത്തില്‍ മികച്ച പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡിന് തെരഞ്ഞെടുത്തു.
അഗളി ബ്ലോക്കിലെ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയില്‍ കെ.പി.രവീന്ദ്രന് ഒന്നാം സ്ഥാനവും , കുഴല്‍മന്ദം ബ്ലോക്കിലെ സരസ്വതി രണ്ടാം സ്ഥാനവും, കൊല്ലങ്കോട് ബ്ലോക്കിലെ ഇ.എം.ബാബു മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൃഷി ഓഫീസര്‍ തസ്തികയില്‍ കുഴല്‍മന്ദം കൃഷിഭവനിലെ ഷീന പി.എം , ചളവറ കൃഷി ഭവനിലെ ഷിബു.എ.ആര്, ഒറ്റപ്പാലം കൃഷിഭവനിലെ സുരേന്ദ്രന് ചാത്തോതാട് എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. കൃഷി അസിസ്റ്റന്റ് തസ്തികയില്‍ വടക്കഞ്ചേരി കൃഷിഭവനിലെ വിനീത് കൃഷ്ണന് , പുതൂര്‍ കൃഷിഭവനിലെ നിഷ.വി, കോട്ടായി കൃഷിഭവനിലെ വിദ്യാമോള്‍ എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി
പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ചെയര്‍മാനും , ആത്മ പ്രൊജക്ട് ഡയറക്ടര്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ( ഇ & ടി), കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ മെമ്പര്‍മാരുമായ ജില്ലാതല കമ്മിറ്റിയാണ് അവാര്‍ഡിന് തെരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: