പാലക്കാട്: നഗരത്തിലെ ഓട്ടോറിക്ഷ സ്റ്റാന്റുകള്‍ ക്രമീകരിക്കുന്നതിനും അനധികൃത സര്‍വീസ് നടത്തുന്നവരെ കണ്ടെത്താനുമുള്ള വിവിധ വകുപ്പുകളുടെ സംയുക്ത യോഗം എട്ടിന് നടക്കും. ഇതിനായി പോലീസ്, ആര്‍ടി, നഗരസഭാ അധികൃതര്‍ സംയുക്ത പരിശോധന നടത്തുന്ന തീയതി സംയുക്തയോഗത്തിനുശേഷം നിശ്ചയിക്കും.
നഗരത്തിലെ അനധികൃത ഓട്ടോറിക്ഷാ സ്റ്റാന്റുഡുകളുടെയും അനധികൃത ഓട്ടോറിക്ഷാപ്രശ്നത്തെയുംകുറിച്ചു ചര്‍ച്ചചെയ്യാന്‍ യോഗം വിളിച്ച നഗരസഭയെ ട്രേഡ് യൂണിയന് നേതാക്കള്‍ അധികൃതരെ അഭിനന്ദിച്ചു.
നഗരസഭ അംഗീകരിച്ച 52 ഓട്ടോറിക്ഷാസ്റ്റാന്റുകളാണുള്ളത്. യാത്രക്കാരുടെയും ഓട്ടോറിക്ഷകളുടെയും എണ്ണം പെരുകിയതിന് അനുസരിച്ച് സ്റ്റാന്റുകള്‍ വര്‍ധിച്ചെങ്കിലും അംഗീകാരം നല്കാന് അധികൃതര്‍ തയാറായില്ല. ഇക്കാര്യം പലപ്പോഴായി നഗരസഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. നിലവില്‍ 120 സ്റ്റാന്റുകളുടെ പട്ടിക അവര്‍ നഗരസഭയ്ക്കു കൈമാറി. ഈ സ്റ്റാന്‍ഡുകളില്‍ പലതും ക്രമീകരിക്കേണ്ടിവരുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു. സ്റ്റാന്റുകള്‍ ക്രമീകരിച്ചശേഷം നഗരസഭയിലെ ഓട്ടോറിക്ഷകള്‍ക്കു പ്രത്യേക നിറം നല്‍കാനാണു തീരുമാനം.
എട്ടിനു നടക്കുന്ന യോഗത്തിനുശേഷം ട്രാഫിക് കമ്മിറ്റിയാണു തുടര്‍ നടപടികള്‍ തീരുമാനിക്കുക. നഗരസഭാ അധ്യക്ഷ പ്രമീളാശശിധരന്‍, വൈസ് ചെയര്മാന് സി.കൃഷ്ണകുമാര്‍, ട്രാഫിക് എസ്ഐ പി.കെ.രാധാകൃഷ്ണന്, സ്ഥിരംസമിതി ചെയര്മാന്മാര്, പാര്‍ട്ടിപ്രതിനിധികള്‍, ഓട്ടോറിക്ഷാതൊഴിലാളിയൂണിയനുകളുടെ നേതാക്കള്‍ എന്നിവര്‍ യേ!ാഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: