കരുവാരകുണ്ട്: ക്യഷി ഭവനില്‍ വില്‍പ്പനക്കെത്തിച്ച തെങ്ങിന് തൈകള്‍ക്ക് ആവശ്യക്കാരില്ലാതെ കെട്ടികിടക്കുന്നു.75 മുതല്‍ 125 രൂപവരെയാണ് തൈകളുടെ വില. നാളികേരത്തിന്റെ വില തകര്‍ച്ചയും കൃഷിഭവന് വഴി വിതരണം നടത്തുന്ന തൈകളുടെ നിലവാരമില്ലായ്മയുമാണ് തെങ്ങിന് തൈകള്‍ വാങ്ങാന്‍ ആളുകള്‍ മടിക്കുന്നത്. വിത്തുശേഖരണത്തിനു വേണ്ട മാനദണ്ഡം പാലിക്കാതെ ശേഖരിക്കുന്ന നാളികേരം ഉപയോഗിച്ചാണ് ക്യഷി ഭവനിലൂടെ വിതരണം ചെയ്യാനുള്ള തെങ്ങിന് തൈകള്‍ ഉല്പാദിപ്പിക്കുന്നത്. നേരത്തേ കൃഷിഭവന് വഴി വില്‍പ്പന നടത്തിയ തെങ്ങിന് തൈകള്‍ വാങ്ങി നിരവധിയാളുകള്‍ വഞ്ചിതരായിട്ടുണ്ടന്നും കര്‍ഷകര്‍ പറയുന്നു. നാളികേര വിലയിടിവിനെ തുടര്‍ന്ന് രണ്ടു വര്‍ഷത്തിനുള്ളില്‍ നല്ല കായ്ഫലമുണ്ടായിരുന്ന ഏക്കര്‍ കണക്കിന് തെങ്ങുകള്‍ മുറിച്ചുമാറ്റി മറ്റ് ക്യഷികള്ക്ക് വഴിമാറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: