കൊച്ചി: പാനസോണിക് ഇന്ത്യ ഓണക്കാലത്തേക്കായി കേരള വിപണിയിലേക്കുള്ള ബിസിനസ് പദ്ധതികള്‍ പ്രഖ്യാപിച്ചു. ആഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ വരെ 200 കോടി രൂപയുടെ വില്‍പ്പനയാണ് ലക്ഷ്യമിടുന്നത്. ടിവി, റെഫ്രിജറേറ്ററുകള്‍, വാഷിങ് മെഷീനുകള്‍, പ്യൂരിഫയറുകള്‍, എയര്‍ കണ്ടീഷണറുകള്‍, മൈക്രോ വേവുകള് തുടങ്ങി എല്ലാ വിഭാഗങ്ങളിലും ആനുകൂല്യങ്ങള്‍ കമ്പനി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 15 വരെയാണ് ആനുകൂല്യങ്ങള്‍ ലഭ്യമാകുക. അധിക വാറണ്ടിയും ആകര്‍ഷകങ്ങളായ സാമ്പത്തിക പദ്ധതികളും നല്‍കുമെന്ന് പാനസോണിക് ഇന്ത്യയുടെ സി.ഇ.ഒ. മനീഷ് ശര്‍മ്മ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: