തളിപ്പറമ്പ്: ചുഴലി സുദര്‍ശന ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശോഭയാത്രയ്ക്ക് സ്വാഗതം സംഘം രൂപീകരിച്ചു. ആഗസ്റ്റ് 24ന് വൈകുന്നേരം 4 മണിക്ക് ചുഴലി കിഴക്കേമൂല ശ്രീ മുത്തപ്പന് ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭയാത്ര സ്വാമിമഠം, ചാലില്‍വയല്‍, ചുഴലി ഭഗവതി ക്ഷേത്രം വഴി തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സമാപിക്കും.
എന്‍.രാമകൃഷ്ണക്കുറുപ്പ്(ആഘോഷപ്രമുഖ്), എ.ഗംഗാധരന്(സഹ ആഘോഷപ്രമുഖ്), ടി.പി.നാരായണന് (സെക്രട്ടറി), പി.ജനാര്ദ്ദനന് (ജോയിന്റ് സെക്രട്ടറി), ടി.കെ.മധു (ഖാജാന്‍ജി) എന്നിവരെ സ്വാഗതസംഘം ഭാരവാഹികളായി തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: