തലശ്ശേരി: കാമുകനോടൊപ്പം ഒളിച്ചോടി തിരിച്ചെത്തിയ അമ്മയെ മര്‍ദ്ദിച്ച വിദ്യാര്‍ത്ഥിയായ മകനും അമ്മയുടെ സഹോദരനുമെതിരെ ധര്‍മ്മടം പോലീസ് കേസെടുത്തു. കഴിഞ്ഞ 29 ന് വൈകുന്നേരം ചിറക്കുനിയിലുള്ള ലോട്ടറി സ്റ്റാളില്‍ അതിക്രമിച്ചുകയറി അടിച്ചുപരിക്കേല്‍പ്പിച്ചു എന്നാണ് മേലൂര്‍ സ്വദേശിയായ യുവതിയുടെ പരാതി. രണ്ടു മക്കളുള്ള ഇവര്‍ ജോലി ചെയ്യുന്ന ലോട്ടറി സ്ഥാപന ഉടമയുമായി പ്രണയത്തിലാവുകയും ഏതാനും ദിവസം മുമ്പ് ഇയാളോടൊപ്പം ഒളിച്ചോടുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇരുവരും അഭിഭാഷകന് മുഖാന്തിരം കോടതിയില്‍ ഹാജരാവുകയും സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ കോടതി ഇവരെ അനുവദിക്കുകയുമായിരുന്നു. തുടര്‍ന്ന് യുവതി ലോട്ടറി സ്റ്റാളിലെത്തിയപ്പോഴാണ് മകന് അമ്മയെ മര്‍ദ്ദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: