പാലക്കാട്: തയ്യല്‍ തൊഴിലാളികളുടെ ക്ഷേമനിധി അംശാദായം അടയ്ക്കാനുള്ള വ്യവസ്ഥകള്‍ ലഘൂകരിക്കണമെന്ന് ബിഎംഎസ് തയ്യല്‍തൊഴിലാളി സംഘം ജില്ലാ സമിതി ആവശ്യപ്പെട്ടു. ജൂലൈ ഒന്നു മുതല്‍ ഐഎഫ്എസ് സി സൗകര്യമുള്ള ബാങ്കുകള്‍ മുഖേന അംശാദായം ഒടുക്കാമെന്നും ഓരോ തൊഴിലാളികള്‍ക്കും പ്രത്യേകം വിര്‍ച്ച്വല്‍ അക്കൗണ്ട് വെബ്സൈറ്റില്‍ ലഭ്യമാണെന്നുമാണ് ബോര്‍ഡിന്റെ അറിയിപ്പ്. എന്നാല്‍ അക്ഷയകേന്ദ്രങ്ങളില്‍ ഫീസടച്ച് ബാങ്ക് കാര്‍ഡ് സംഘടിപ്പിച്ചാല്‍ തന്നെയും ബാങ്കുകള്‍ക്ക് കൃത്യമായ നിര്‍ദ്ദേശമോ ഇതിനുള്ള അപേക്ഷയോ ലഭ്യമല്ലാത്തതിനാല്‍ തൊഴിലാളികള്‍ക്ക് പണമടയ്ക്കാന്‍ കഴിയുന്നില്ല. ഇത് തൊഴിലാളികളുടെ ആനുകൂല്യങ്ങളെ ബാധിക്കുമെന്നും യോഗത്തില്‍ വ്യക്തമാക്കി. യൂണിയന് ജില്ലാ പ്രസിഡന്റ് വി.കെ.സുജാത അധ്യക്ഷത വഹിച്ചു.കേരള തയ്യല്‍ തൊഴിലാളി ഫെഡറേഷന് ജനറല്‍ സെക്രട്ടറി കെ.എന്‍.മോഹനന്,ഫെഡറേഷന് സെക്രട്ടറി കാഞ്ചന നാരായണന്, യൂണിയന് ജനറല്‍ സെക്രട്ടറി കെ.ചന്ദ്രശേഖരന്, സി.സീതാലക്ഷ്മി, കെ.ഈശ്വരി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: