പാലക്കാട്: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് ലീഫ് പൊട്ടി റോഡിന് കുറുകെ മറിഞ്ഞ് 13 ഓളം പേര്‍ക്ക് പരുക്കേറ്റു. രണ്ടുപേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പ്രാഥമിക ശുശ്രൂഷ നല്കി വിട്ടയച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെ കണ്ണന്നൂരില്‍ വെച്ചായിരുന്നു അപകടം.
കുത്തനൂര്‍ സ്വദേശി അനില്‍കുമാര്‍ (42), കണ്ണനൂര്‍ സ്വദേശിനി ഷൈലജ എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. തോലന്നൂര്‍-പാലക്കാട് റൂട്ടിലോടുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പാത്തിക്കലില്‍ നിന്നും തിരിഞ്ഞ് കണ്ണനൂരില്‍ എത്തിയപ്പോഴാണ് ലീഫ് പൊട്ടി ബസ് മറിഞ്ഞത്. ട്രാഫിക് പൊലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: