പുലാമന്തോള്‍: പഞ്ചായത്തിലെ വികസന കാര്യങ്ങളില്‍ പിന്നോക്കം നില്ക്കുന്ന പ്രദേശങ്ങളിലൊന്നായ വളപുരം-നീലുകാവില്‍ കുളമ്പ് നിവാസികളുടെ ചിരകാല സ്വപ്നങ്ങളിലൊന്നാണ് വളപുരത്തു നിന്നും നീലുകാവില്‍ കുളമ്പിലേക്കുള്ള പണി പൂര്‍ത്തിയാകാത്ത ഈ റോഡ്. കാലങ്ങളായി വളപുരത്തിന്നടുത്ത പ്രദേശമായ നീലുകാവില്‍ കുളമ്പുകാര്ക്ക് വളപുരത്തെത്തണമെങ്കില് കിലോമീറ്ററുകളോളം ചുറ്റിവരേണ്ട അവസ്ഥയായിരുന്നു.
ഇതിനൊരു പരിഹാരമാര്‍ഗമെന്ന നിലയില്‍ ജനങ്ങളുടെ സഹകരണത്തോടെ സ്ഥലമേറ്റെടുത്തു. എട്ടുമീറ്റര്‍ വീതിയില്‍ നിര്‍മ്മാണം തുടങ്ങിവെച്ച റോഡാണ് എങ്ങുമെത്താതെ മുടങ്ങി കിടക്കുന്നത്. ജനപ്രതിനിധികളുടെ ഫണ്ടുകളെല്ലാം ഉപയോഗപ്രദമാക്കിയെങ്കിലും റോഡ് നിര്‍മാണം ഇന്നും പാതിവഴിയിലാണ്. ഈ റോഡിന്റെ ഇരുഭാഗങ്ങളെയും കൂട്ടിയോജിപ്പിക്കുന്ന വളപുരം തോടിനു കുറുകെയുള്ള പാലത്തിന്റെ നിര്‍മ്മാണവും അനിശ്ചിത്വത്തിലാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷം സ്ഥലം എംഎല്‍എയുടെ ഫണ്ടില്‍ നിന്നും അനുവദിച്ച 40 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല, റോഡ് യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഇരുനൂറ് മീറ്ററോളം വരുന്ന ഭാഗങ്ങളില്‍ മണ്ണിട്ടുയര്‍ത്തുകയും അരികുകെട്ടി സംരക്ഷിക്കുകയും വേണം. പലതവണ പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല. ഒരുനാടിന്റെ സ്വപ്നം പൂവണിയാന്‍ സമരം നടത്തേണ്ട ഗതികേടിലാണ് ഇവിടുത്തെ ജനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: