വടകര: വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയിലെ മുഴുവന്‍ ചികല്‍സ ചെലവും സൗജന്യമാക്കണമെന്നു വടകര ഗായത്രി ഭവനില്‍ വെച്ച് ചേര്‍ന്ന പെന്‍ഷനേഴ്‌സ് സംഘ് വടകര ബ്ലോക്ക് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പെന്‍ഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ പെന്‍ഷനായ ജീവനക്കാരനും ഭാര്യക്കും എല്ലാ ചികിത്സയും ലാബ് പരിശോധനയും സൗജന്യമാണെന്നിരിക്കെ ഗവ. ആശുപത്രികളില്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ പേരില്‍ ലാബ്, എക്‌സ് റെ എന്നിവക്ക് ചാര്‍ജ് ഈടാക്കുകയാണ്. ഇതിനൊരു പരിഹാരം വേണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പെന്‍ഷനേഴ്‌സ് സംഘ് കോഴിക്കോട് ജില്ല ട്രഷറര്‍ എം.ഉത്തമന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ സുകുമാരന്‍ അധ്യക്ഷത വഹിച്ചു. പെന്‍ഷനേഴ്‌സ് സംഘ് ജില്ല സെക്രട്ടറി പി. ജയഭാനു, അടിയേരി രവീന്ദ്രന്‍, എന്നിവര്‍ സംസാരിച്ചു. സിക്രട്ടറി അഡ്വ. ഹേമചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഒ ശ്രീധരന്‍ സ്വാഗതവും, കെ ബാബു നന്ദിയും പറഞ്ഞു.
















