കോയമ്പത്തൂര്‍: ബംഗാള്‍ ഉള്‍ക്കടലില്‍ കാണാതായ എ എന്‍ 32 വിമാനത്തിന്റെ പൈലറ്റ് ലഫ്റ്റനന്റ് പി ബാദ്സരയുടെ സുലൂര്‍ ക്വാര്‍ട്ടേഴ്സില്‍ മോഷണം. 1.19 ലക്ഷം രൂപയുടെ ഇലക്ട്രോണിക് സാധനങ്ങള്‍ മോഷണം പോയതായാണ് വിവരം. ശനിയാഴ്ചയാണ് മോഷണം നടന്നത്.
അതിനിടെ എന്‍ഫോഴ്സ് സ്റ്റേഷന് ഓഫീസേഴ്സ് ക്വാര്‍ട്ടേഴ്സിലെ ജീവനക്കാരായ രണ്ട് പേരെ മോഷണ സാധനങ്ങള്‍ കടത്തുന്നതിനിടയില്‍ പിടികൂടി. എന്‍ഫോഴ്സ് ഉദ്യോഗസ്ഥരാണ് പൊള്ളാച്ചി മക്കിനാംപട്ടിയിലെ വിജയ്, ബംഗളൂരു സ്വദേശി ശരത്ത് ബാബു എന്നിവരെ പിടികൂടിയത്. പിടിയിലായവർ താത്കാലിക ജീവനക്കാരാണെന്നാണ് അറിയാൻ കഴിയുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: