ന്യൂദല്‍ഹി: ഭാരതത്തിലെ 55,669 ഗ്രാമങ്ങളില്‍ കൂടി അഞ്ചുവര്‍ഷത്തിനകം ആജീവനാന്ത മൊബൈല്‍ കവറേജ് ലഭ്യമാക്കും. ഇതു സാധ്യമാകുന്നതോടെ രാജ്യത്തെ 5.97 ലക്ഷം ഗ്രാമങ്ങളിലും സംപൂര്‍ണ മൊബൈല്‍ സേവനം യാഥാര്‍ത്ഥ്യമാകും.
ഘട്ടം ഘട്ടമായിട്ടായിരിക്കും അഞ്ചു വര്‍ഷത്തിനകം പദ്ധതി പ്രാവര്‍ത്തികമാക്കുകയെന്ന് കേന്ദ്ര വാര്‍ത്താവിനിമയ സഹമന്ത്രി മനോജ് സിന്‍ഹ അറിയിച്ചു. മൊബൈല്‍ നെറ്റ്വര്‍ക്ക് ഒട്ടും ലഭ്യമല്ലാത്ത ഗ്രാമങ്ങളുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒഡീഷയാണ് മുന്നില്‍. തൊട്ടു പിറകെ ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്് സംസ്ഥാനങ്ങള്‍.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെയും നക്സല്‍ ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളുടെയും സമഗ്രമായ ടെലികോം വികസന പദ്ധതിയ്ക്ക് 3,67.5 കോടി രൂപ വകയിരുത്തിയതുള്പ്പെടെ, ഒട്ടേറെ പദ്ധതികള്‍ക്ക് ടെലികോം വകുപ്പ് തുടക്കമിട്ടിട്ടുണ്ട്.കൂടാതെ ജമ്മുകശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തര്‍ഖണ്ഡ് എന്നിവിടങ്ങളിലെ 4,752 ഗ്രാമങ്ങളിലും രാജസ്ഥാന്, ഗുജറാത്ത്,പഞ്ചാബ്,ഹരിയാന സംസ്ഥാനങ്ങളിലെ 2,138 ഗ്രാമങ്ങളിലും മൊബൈല്‍ സേവനം നല്‍കാനുള്ള സമഗ്രപദ്ധതി തയ്യാറാക്കി വരികയാണ് ടെലികമ്യൂണിക്കേഷന്‍സ്, കണ്‍സള്‍ട്ടന്റ് ഇന്ത്യാ ലിമിറ്റഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: