ഇരിങ്ങാലക്കുട: ആറാട്ടുപുഴ മന്ദാരക്കടവില്‍ കര്‍ക്കിടകവാവ് ബലിതര്‍പ്പണ ചടങ്ങുകള്‍ക്കായി മന്ദാരക്കടവ് ശിവരാത്രി ആഘോഷകമ്മിറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ പുലര്‍ച്ചെ 3 മണിമുതല്‍ രാവിലെ 11 മണിവരെ വല്ലച്ചിറ കൃഷ്ണനുണ്ണി ഇളയതിന്റെയും, മാപ്രാണം സുരേഷ് ശാന്തിയുടെയും നേതൃത്വത്തില്‍ 60ഓളം ശാന്തിമാര്‍ പിതൃതര്പ്പണചടങ്ങുകള്ക്ക് കാര്‍മ്മികത്വം വഹിക്കുന്നു.
മഹാഗണപതിഹോമം, രാമായണപാരായണം, വൈകീട്ട് 6 മണിക്ക് രാമായണ സന്ധ്യ, സാംസ്കാരിക സമ്മേളനം സ്വാമി പുരുഷോത്തമാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. ജി സതീഷ് മാസ്റ്റര്‍ രാമായണപ്രഭാഷണം നടത്തും.
എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയികളെ അനുമോദിക്കും ഔഷധ കഞ്ഞി വിതരണവും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: