മാനന്തവാടി : നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകര്‍ത്തു. മാനന്തവാടി വള്ളിയൂര്‍ക്കാവില്‍ റോഡിലെ ശാന്തി നഗറില്‍ ഞായറാഴ്ച വൈകീട്ടാണ് അപകടം. ബത്തേരി വാകേരിയില്‍ നി്ന്നും ധര്‍മ്മടത്തേക്ക് പോകുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു.11 കെ .വി. വൈദ്യുത ലൈനിനിന്റെ തൂണ് രണ്ടായി മുറിഞ്ഞ് ഏറെ നേരം വൈദ്യുതി മുടങ്ങി. മാനന്തവാടി എസ്.ഐ. അബ്ദദുള്ളയുടെ നേതൃത്ത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി ഗതാഗതതടസ്സം നീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: