കൊല്ലം: കഴിഞ്ഞ ദിവസങ്ങളായി പത്ര-ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ സംസ്ഥാനത്ത് നടക്കുന്ന ആക്രമണം പോലീസ് ഏറ്റെടുത്തത് സര്‍ക്കാരിന്റെ ഗുരുതരമായ അനാസ്ഥയുടെ ഫലമാണെന്നും അക്രമം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും ബിജെപി ദക്ഷിണമേഖലാ ജനറല്‍ സെക്രട്ടറി എം.എസ്.ശ്യാംകുമാര്‍ പറഞ്ഞു.
അടിയന്തിരാവസ്ഥയേക്കാള്‍ ഭീതിജനകമായ അവസ്ഥ മാധ്യമങ്ങള്‍ നേരിടേണ്ടിവരുന്നത് ജനാധിപത്യസംവിധാനത്തിന് തീരാകളങ്കമാണ്. വിമര്‍ശനത്തെ സഹിഷ്ണുതയോടെ കാണുന്നതിന് പകരം വിമര്‍ശിക്കുന്നവരെ അടിച്ചമര്‍ത്തുന്നത് ഫാസിസ്റ്റ് സമീപനമാണ്. കേരളം ഭരിക്കുന്നത് സ്റ്റാലിനല്ല. മറിച്ച് ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുത്ത സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
















