കുഴല്‍മന്ദം: തളര്‍വാതവും വൃക്ക രോഗവും മൂലം ദുരിതമനുഭവിക്കുന്ന തേങ്കുറുശ്ശി വടക്കേത്തറ ബേബി നിവാസിലെ വി. നാരായണസ്വാമി(43) സുമനസ്സുകളുടെ കാരുണ്യം തേടുന്നു. അഞ്ച് വര്‍ഷം മുമ്പാണ് തളര്‍വാതം പിടിപെട്ടത്. ഇതിനു തൃശൂര്‍ മിഷന് ആശുപത്രി, ജില്ലാ ആയുര്‍വേദ ആശുപത്രി, കോട്ടക്കല്‍ ആയുര്‍വേദ ആശുപത്രി, അഹല്യ ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സയിലിരിക്കെ നാലു വര്‍ഷത്തിനുശേഷം കിഡ്നിക്കു തകരാറും സംഭവിച്ചു.
സ്വകാര്യ സ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന നാരായണസ്വാമിക്ക് ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നു. ബന്ധുമിത്രാദികളുടെ സഹായത്തോടെ ആഴ്ചയില്‍ മൂന്നു തവണ ഡയാലിസിസ് ചെയ്തു വരുന്നു. ആദ്യം മിഷന് ആശുപത്രിയിലായിരുന്നു. നിലവില്‍ യാക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചെയ്തു വരുന്നു.
ഭാര്യ സജിത മരം മില്ലില്‍ ജോലി ചെയ്തു കിട്ടുന്ന വരുമാനം കൊണ്ടാണു നിത്യവൃത്തികള്‍ നടത്തുന്നത്. എന്നാല്‍ നാരായണസ്വാമിയെ ശുശ്രൂഷിക്കേണ്ടതിനാല്‍ മില്ലിലെ പണിക്കും പോകാന്‍ പറ്റാതായി. പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടിയുമുണ്ട് ഇവര്‍ക്ക്. എന്തുചെയ്യണമെന്നറിയാതെ കാരുണ്യമുള്ളവരുടെ കനിവും തേടിയിരിക്കുകയാണ് ഈ കുടുംബം. ഫോണ്‍: 9447358157.
പ്രതികരിക്കാൻ ഇവിടെ എഴുതുക: