കൊല്ലങ്കോട്: പല്ലശ്ശേന റോഡിനരികില്‍ മുതലിയാര്‍ കുളത്തിന് സമീപത്തായി പഞ്ചായത്ത് മാലിന്യം നിക്ഷേപിക്കുന്നതിലൂടെ ദുര്‍ഗന്ധം വമിച്ച് യാത്രക്കാര്‍ക്ക് വഴി നടക്കാന്‍ പോലും കഴിയാത്ത സ്ഥിതി തുടരുകയാണ്. ഇതേ കുറിച്ച് ജന്മഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്ന് കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ശാലിനി കറുപ്പേഷ്, ബോര്‍ഡ് മീറ്റിംഗില്‍ വിഷയം അവതരിപ്പിച്ച് പരിഹാരം കാണുന്നതിനായി ജില്ലാശുചിത്വമിഷനെ അറിയിച്ചിരുന്നു.
മാലിന്യ സംസ്ക്കരണം നടത്തി പഞ്ചായത്തിലെ മാലിന്യപ്രശ്നം പരിഹാരം കാണാനും മറ്റു പല ഭാഗങ്ങളില്‍ നിന്നും കൊണ്ടുവന്ന് നിക്ഷേപിക്കുന്നതുമായ മാലിന്യം പരിസര പ്രദേശങ്ങളില്‍ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി പഞ്ചായത്ത് വിലയിരുത്തി. ജില്ലാശുചിത്വമിഷനെ നല്കിയ അപേക്ഷയില്‍ മാലിന്യ സംസ്ക്കരണ ശാല സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു.
ഇതിന് പ്രകാരം ഇന്നലെ ഉച്ചയോടെ സെന്റര്‍ ഫോര്‍ എന്വിരിയോണ്മെന്റ് ഡെവലപ്മെന്റ് വിഭാഗവും, ശുചിത്വമിഷന്, പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം മുതലിയാര്‍ കുളത്തിന് സമീപത്തുള്ള മാലിന്യ നിക്ഷേപ കേന്ദ്രവും പയ്യല്ലൂരില്‍ പാതി വഴിയില്‍ ഉപേക്ഷിക്കപ്പെട്ട മാലിന്യ സംസ്ക്കരണ കേന്ദ്രവും സംഘം സന്ദര്‍ശിച്ചു. മാലിന്യപ്രശ്നം ഗുരുതരമാണെന്ന് സംഘം വിലയിരുത്തി. മാലിന്യം സംഭരിക്കുമ്പോള്‍ തന്നെ വേര്തിരിച്ചെടുത്തണമെന്നും പ്രത്യേകം മാറ്റി നിക്ഷേപിക്കണമെന്നും സംഘം അഭിപ്രായപ്പെട്ടു.
സെന്റര്‍ ഫോര്‍ എന്വിയോണ്മെന്റ് ഡെവലപ്മെന്റ് സീനിയര്‍ ഡിസൈന്‍ എഞ്ചിനീയര്‍ പി.രഘുകുമാര്‍, പ്രോഗ്രാം ഓഫീസര്‍ ബൈജു, ശുചിത്വമിഷന് സാനിട്രഷന് എക്സ്പര്‍ട്ട് അനു, പഞ്ചായത്ത് വി.ഇ.ഒമാരായ സിന്ധു, കെ.ശിവപ്രസാദ് പഞ്ചായത്ത് പ്രസിഡന്റ് ശാലിനി കറുപ്പേഷ്, മെമ്പര്‍മാരായ ഗംഗാധരന്, സത്യപാല്‍ എന്നിവരടങ്ങുന്ന സംഘമാണ് സന്ദര്‍ശനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: