ഷൊര്‍ണൂര്‍: മാസങ്ങള്‍ക്ക് മുമ്പ് നഗരസഭാ കാര്യാലയത്തിലുണ്ടായ തീ പിടുത്തത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം നഗരസഭാ അധികൃതര്‍ക്കാണെന്ന് ഇലക്ട്രിക്കല്‍ ഡെപ്യൂട്ടി ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ട്. മെയ് 11ന് രാത്രി ഏഴുമണിയോടെയാണ് നഗരസഭാ കാര്യാലയത്തിന്റെ മുകള്‍ നിലയില്‍ തീപ്പിടിച്ചത്.
നഗരസഭാ ചെയര്‍മാന്റെ ക്യാബിന്, ജനസേവന കേന്ദ്രം, ഫയലുകള്‍, സൈബര്‍ റൂം, ബാറ്ററി റൂം എന്നിവ കത്തി നശിച്ചിരുന്നു. ഏകദേശം രണ്ട്കോടി രൂപയുടെ നാശനഷ്ടമാണ് കണകാക്കിയിരിക്കുന്നത്. തീപിടുത്തം സംബന്ധിച്ച റിപ്പോര്‍ട്ട് കഴിഞ്ഞദിവസം നടന്ന കൗണ്‍സില്‍ യോഗത്തിലാണ് ഹാജരാക്കിയത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ട് മൂലം ബാറ്ററി പൊട്ടിത്തെറിച്ചാകാം തീ പിടുത്തമുണ്ടായതെന്നാണ് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അശാസ്ത്രീയമായാണ് നഗരസഭയില്‍ വയറിംഗ് നടത്തിയിരുന്നത്. വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. കൂടാതെ രാത്രിയും ബാറ്ററി ചാര്ജ്ജിലിട്ടതും അപകടത്തിന് കാരണമായിട്ടുണ്ടാകുമെന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നലെ നടന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ അജണ്ടയില്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടുത്തിയിരുന്നെങ്കിലും അത് വായിക്കാതെ അടുത്ത അജണ്ടയിലേക്ക് കടന്നതില്‍ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു. ഇതേതുടര്‍ന്നാണ് വിഷയം ചര്‍ച്ചക്കെടുത്തത്. ചെയര്മാന് റിപ്പോര്‍ട്ട് വായിച്ചു. തുടര്‍ന്ന നടന്ന ചര്‍ച്ചയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നില്കുന്നതിന് സബ് കമ്മറ്റികള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ ചെയര്‍മാനായ സമിതിയില്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാരും വി.എം.ഉണ്ണികൃഷ്ണന്, വി.കെ.ശ്രീകണ്ഠന് എന്നിവര്‍ അംഗങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: