കാസര്‍കോട്: സംസ്ഥാനത്ത് 2012ല്‍ നിര്‍ത്തിവച്ച റീസര്‍വ്വേ നടപടികള്‍ പുനരാരംഭിക്കുമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന് പറഞ്ഞു. കാസര്‍കോട് കളക്ട്രേറ്റില്‍ സര്‍വ്വേയും ഭൂരേഖയും വകുപ്പിന്റെ ജില്ലാ ഡിജിറ്റൈസേഷന് സെന്ററിന്റെയും ഇ-രേഖ വെബ് പോര്‍ട്ടലിന്റെയും മാപ്പ് മൈഹോം മൊബൈല്‍ ആപ്ലിക്കേഷന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 881 വില്ലേജുകളുടെ റിസര്വ്വേയാണ് പൂര്‍ത്തിയായിട്ടുള്ളത്.
ബാക്കി 783 വില്ലേജുകളുടെ റീസര്‍വ്വെ ഉടന്‍ പൂര്‍ത്തിയാക്കണം. എന്‍.എ നെല്ലിക്കുന്ന് എംഎല് എ അധ്യക്ഷത വഹിച്ചു.
ലാന്റ് ഇന്‍ഫര്‍മേഷന്‍ വകുപ്പിലെ ഭൂരേഖകള്‍ ഇനി ഓണ്ലൈനില്ലഭിക്കും. 507 വില്ലേജുകളിലെ ഇ-രേഖകളാണ് തത്ക്കാലം വെബ്പോര്‍ട്ടലില്‍ ലഭിക്കുക. ട്രഷറിയുമായി ബന്ധിപ്പിച്ചിട്ടുള്ള ഈ പോര്‍ട്ടലില്‍ നിന്ന് മാപ്പുകള്‍ ഓണ്‍ലൈനായി പണമടച്ച് കൈപ്പറ്റാം. www.bhoomi.kerala.gov.in
എന്ന വെബ്സൈറ്റിലൂടെ ജനങ്ങള്‍ക്ക് ഇ-രേഖ ലഭിക്കും. സ്മാര്‍ട്ട് ഫോണുകളുടെ സഹായത്തോടെ വില്ലേജുകളെകുറിച്ച് വിവരങ്ങള്‍ നല്കുന്ന മൊബൈല്‍ അപ്ലിക്കേഷനാണ് മാപ്പ് മൈ ഹോം. വില്ലേജുകളുടെ ലൊക്കേഷനുകളും ഫോണ്‍നമ്പറുകളും ഈ ആപ്ലിക്കേഷനില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: