കൊച്ചി: സാംസങ് ഇന്ത്യയുടെ കോര്‍പ്പറേറ്റ് ആസ്ഥാനം ഹരിയാനയിലെ ഗുഡ്ഗാവിലേക്ക് മാറ്റി. കേന്ദ്രമന്ത്രി കല്‍രാജ് മിശ്ര പുതിയ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കൊറിയന്‍ അംബാസിഡര്‍ ചോ ഹ്യൂന്, കേന്ദ്ര ധനകാര്യ സഹമന്ത്രി സന്തോഷ് ഗംഗ്വാര്‍, ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
മെറ്റേണിറ്റി കെയര്‍ റൂം, എംപ്ലോയി ലോഞ്ചുകള്‍, ഹീലിംഗ് റൂമുകള്‍, റിക്രിയേഷന്‍ റൂം, എടിഎം കൗണ്ടറുകള്‍, 24,000 ചതുരശ്ര അടി കഫറ്റീരിയ, വര്‍ക്ക് സ്റ്റേഷനുകള്‍, മീറ്റിംഗ് റൂമുകള്‍, ട്രേയിനിംഗ് റൂമുകള്‍ തുടങ്ങിയ സൗകര്യങ്ങളാണ് സാംസങിന്റെ ഗുഡ്ഗാവിലുള്ള ഓഫീസില്‍ ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: