പാനൂര്‍: 11 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. ചെറുപറമ്പിലെ കൂലോത്തുംകണ്ടി മുനീറി (38) നെയാണ് പാനൂര്‍ എസ്ഐ രാജീവന് വലിയവളപ്പില്‍ അറസ്റ്റു ചെയ്തത്. വീട്ടിലേക്കുളള വഴിയില്‍ കാത്തുനിന്ന മുനീര്‍ പെണ്‍കുട്ടിയെ കടന്നു പിടിച്ച് നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി നിലവിളിച്ചതോടെ ഇയാള്‍ ഓടിരക്ഷപ്പെട്ടു. ശിവപുരത്തെ ഭാര്യവീട്ടില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. തലശേരി എസിജെഎം കോടതിയില്‍ ഹാജരാക്കിയ മുനീറിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: