തലശ്ശേരി: അന്യപുരുഷനോടൊപ്പം ഒളിച്ചോടിയ അമ്മയെ നാട്ടുകാര്‍ നോക്കിനില്‍ക്കേ മകന് മര്‍ദ്ദിച്ചു. ധര്‍മ്മടം ചിറക്കുനി ബസാറിലാണ് സംഭവം.
ഭര്‍ത്താവും രണ്ട് മക്കളുടെ അമ്മയുമായ 33 വയസ്സുകാരി ജുലൈ 11 നാണ് ചിറക്കുനിയിലെ ലോട്ടറി സ്റ്റാള്‍ ഉടമക്കൊപ്പം ഒളിച്ചോടിയത്. ഇതു സംബന്ധിച്ച് ധര്‍മ്മടം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഭര്‍ത്താവ് നല്കിയ പരാതിയില്‍ പോലീസ് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യുവതിയും കാമുകനും കഴിഞ്ഞദിവസം അഭിഭാഷകന് മുഖേന കോടതിയില്‍ ഹാജരായി. സ്വന്തം ഇഷ്ടത്തിന് പോകാന്‍ കോടതി ഇരുവരെയും അനുവദിച്ചു. തുടര്‍ന്ന് കാമുകന്റെ ലോട്ടറി കടയില്‍ എത്തിയപ്പോഴാണ് മകന് അമ്മയെ തല്ലിയത്. തലശ്ശേരി കൊടുവള്ളി എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: