തലശ്ശേരി: ചന്ദ്രക്കല മോഹന്റാവു കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ആധ്യാത്മിക ശില്പശാലയും, രാമായണപാരായണവും സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി രാമായണ പ്രശ്നോത്തരി, വീഡിയോ പ്രദര്‍ശനം, രാമായണ സന്ദേശം എന്നിവയും നടന്നു. ബല്‍ഗാം വസന്ത് വി കമ്മത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ഗണേഷ് കമ്മത്ത് അധ്യക്ഷത വഹിച്ചു. വി.രാജേഷ് മോഹന്‍, നമ്രത മഹേഷ്, പി.സജീവന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: