കിങ്‌സ്റ്റൺ: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ആതിഥേയരായ വിൻഡീസിന് മോശം തുടക്കം. ആദ്യ ദിവസം ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 7 റൺസെന്ന നിലയിലാണ് വിൻഡീസ്. റണ്ണൊന്നുമെടുക്കാതെ മർലോൺ സാമുവൽസും ബ്ലാക്ക്‌വുഡും ക്രീസിൽ. ഇന്ത്യ മുരളി വിജയിന് പകരം ലോകേഷ് രാഹുലിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തി. വിൻഡീസിന് വേണ്ടി മിഗ്വേൽ കുമ്മിൻസ് അരങ്ങേറ്റം നടത്തി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിൻഡീസിന് ഇഷാന്ത് ശർമ്മയുടെ പേസിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. സ്‌കോർബോർഡിൽ നാല് റൺസ് മാത്രമായപ്പോൾ ഒരു റൺസെടുത്ത ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റിനെ ഇഷാന്ത് ശർമ്മ ചേതേശ്വർ പൂജാരയുടെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തിൽ ഇഷാന്ത് വീണ്ടും ആഞ്ഞടിച്ചു.
ഇത്തവണ ഇരയായത് വിശ്വസ്തനായ ഡാരൻ ബ്രാവോ. സെക്കന്റ് സ്ലിപ്പിൽ കോഹ്‌ലിക്ക് ക്യാച്ച്. അടുത്ത ഊഴം മുഹമ്മദ് ഷമിക്ക്. അഞ്ച് റൺസെടുത്ത രാജേന്ദ്ര ചന്ദ്രികയെ ഷാമി ലോകേഷ് രാഹുലിന്റെ കൈകളിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: