രാമപുരം: യമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി പ്രാര്‍ത്ഥനയോടെ ബന്ധുക്കളും കുടുംബാംഗങ്ങളും. നാലുമാസത്തെ പ്രാര്‍ത്ഥനയുടെ ഫലമാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയവരെ കണ്ടെത്താന്‍ സാധിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ഫാ.ടോമിനെ ജീവനോടെ കണ്ടെത്താനാവുമെന്നു തന്നെ ഉറച്ചു വിശ്വസിക്കുകയാണ് അവര്‍. ഇന്ന് ഉഴുന്നാലില്‍ ഓലിയക്കാട്ടില്‍ വര്‍ഗ്ഗീസിന്റെ(വക്കച്ചന്) ഭവനത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തുന്നുണ്ട്. കുടുംബാംങ്ങള്, വിവിധ വൈദികര്‍ തുടങ്ങിയവര്‍ പ്രാര്‍ത്ഥനയില്‍ പങ്കുകൊള്ളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: