കല്‍പ്പറ്റ : അവിവാഹിതരായ പട്ടിക വര്‍ഗ്ഗക്കാരായ അമ്മമാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നതിന് ദേശീയ മനുഷ്യാവകാശ കമ്മീഷന് അംഗം ഉള്‍പ്പെടുന്ന സംഘം ആഗസ്റ്റ് ഒന്ന്, രണ്ട്, മൂന്ന്, തിയ്യതികളില്‍ കളക്ട്രേറ്റിലെ എ.പി.ജെ.ഹാളില്‍ യോഗം ചേരും. യോഗത്തില്‍ ആവശ്യമായ വിവരങ്ങള്‍ സഹിതം വകുപ്പ് തല ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: