കൊല്ലം: ടൗണ്‍ഹാള്‍ ഭരണകക്ഷി പാര്‍ട്ടികള്‍ക്ക് സൗജന്യമായി നല്‍കുന്ന കോര്‍പ്പറേഷന്‍ നിലപാടില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയെ ഉപരോധിച്ചു. പൊതുജനങ്ങള്‍ക്ക് ഒരു ദിവസം 36000 രൂപ വാടകയ്‌ക്ക് വിട്ടുകൊടുക്കുന്ന ഹാളാണ് ഇന്നലെ ഭരണപക്ഷ സംഘടനയുടെ യൂണിയനായ കെഎംസിഎസ്‌യുവിന് പരിപാടി നടത്താന്‍ സൗജന്യമായി കോര്‍പ്പറേഷന്‍ നല്‍കിയത്. സിപിഎമ്മിന്റെ കോര്‍പ്പറേഷന്‍ ജീവനക്കാരുടെ സംഘടനയാണ് കെഎംസിഎസ്‌യു. അതേസമയം അന്വേഷണം നടത്തി വേണ്ട നടപടി സ്വീകരിക്കുമെന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറി ഉറപ്പ് നല്‍കിയതോടെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സമരം അവസാനിപ്പിച്ചത്. സമരത്തിന് നേതാക്കളായ രാജേഷ് പുത്തന്‍ നട, വിഷ്ണു പട്ടത്താനം, അബ്ദൂള്‍ മസി, രാജ് മോഹന്‍, ബിനു പാട്ടത്തില്‍ക്കാവ് എന്നിവര്‍ നേതൃത്വം നല്‍കി.
















