കൂറ്റനാട്: കപ്പൂര്‍ പഞ്ചായത്തിലെ കല്ലടത്തൂര്‍ സ്നേഹാലയത്തിലെ അനാഥരായ അന്തേവാസികള്‍ ഒരു ഏക്കര്‍ വരുന്ന സ്വന്തം സ്ഥലത്ത് പൊന്നു വിളയിക്കുന്നു. അന്തേവാസികള്‍ക്ക് വിഷവിമുക്തമായി പച്ചക്കറികള്‍ സ്വന്തമായി ഉണ്ടാക്കി ആവശൃത്തിന് ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൃഷിയിറക്കിയിട്ടുളളത്. വാഴ, തെങ്ങ്, ചേന,ചേമ്പ്,പയര്‍, കപ്പ, പപ്പായ, വഴുതന, വെണ്ട, ചീര തുടങ്ങിയ വര്‍ഷക്കാല പച്ചക്കറികള്‍ കൃഷി ചെയ്യുന്നു, സ്നേഹാലയത്തിലെ 30 തോളം അന്തേവാസികളും ഇവരെ പരിപാലിക്കുന്നവരും കൂട്ടമായിട്ടാണ് കൃഷിചെയ്യുന്നത്. കപ്പൂര്‍ കൃഷിഭവനിലെ,കൃഷിഓഫീസര്‍ അജിത് മോഹന്‍, കൃഷി അസിസ്റ്റന്റ് പ്രവീണ്‍ എന്നിവരാണ് കൃഷിക്കാവശ്യമായ വിത്തുകളും നിര്‍ദ്ദേശങ്ങളും നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: