അഗളി: അട്ടപ്പാടിയില്‍ വര്‍ദ്ധിച്ച് വരുന്ന കാട്ടാന ശല്യത്തിനെതിരേ കേരള വനവാസി വികാസ കേന്ദ്രം അട്ടപ്പാടി ബ്ലോക്ക് സമ്മേളനം കടുത്ത പ്രതിക്ഷേധം രേഖപ്പെടുത്തി. കാട്ടാന മൂലം ഉണ്ടാകുന്ന കൃഷി നാശവും ഭീഷണിയും പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലാത്തതിനാല്‍ കലക്ടര്‍ ഉടന്‍ തന്നെ ഈ വിഷയത്തില്‍ ഇടപെടണം എന്നും സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു. വനവാസി വികാസ കേന്ദ്രം അട്ടപ്പാടി ബ്ലോക്ക് സെക്രട്ടറി എം.രാമചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്നയോഗത്തില്‍,പ്രസിഡന്റ് പി.വി.സതീഷ്, മഹിളപ്രമുഖ് ശിവകാമി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: