കല്ലടിക്കോട്: കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ സ്വകാര്യബസ്സുകളുടെ മത്സരയോട്ടം യാത്രക്കാരുടെ ജീവന് ഭീഷണിയാവുന്നു.കഴിഞ്ഞദിവസം സ്വകാര്യബസും കെഎസ്ആര്‍ടിസിയും തമ്മില്‍ നടന്ന മത്സരയോട്ടത്തില് കണ്ണടച്ചാണ് പലയാത്രക്കാരും ഇരുന്നത്. എന്നാല്‍ പന്നിക്കോട് വളവ് കഴിഞ്ഞതോടെ കെഎസ്ആര്‍ടിസിയെ മറികടക്കാന്‍ സ്വകാര്യ ബസ് ശ്രമിച്ചു. ഏറെ ഇടുങ്ങിയ സ്ഥമായതിനാല്‍ കെഎസ്ആര്‍ടിസി ബസില്‍ ഉരസിയാണ് സ്വകാര്യബസ് നീങ്ങിയത്. എന്നാല്‍ സ്വകാര്യബസിന്റെ വാതില്‍ കെഎസ്ആര്‍ടിസി ബസില്‍ കുടുങ്ങി. ചില്ലുകളും മറ്റും തകരുകയും ചെയ്തു. രോഷാകുലരായ യാത്രക്കാര്‍ ബഹളം വച്ചതിനെ തുടര്‍ന്നാണ് ബസ് നിര്‍ത്തിയത്. സംഭവത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.പോലീസെത്തി പ്രശ്നം പരിഹരിച്ചു. ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ പോലീസ് ഔട്ട്പോസ്റ്റില്‍ ഒപ്പിടുന്ന രീതി ഉണ്ടെങ്കിലും അതൊന്നും ബസുകളുടെ മത്സരയോട്ടത്തെ ബാധിക്കുന്നില്ലെന്നതാണ് സത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: