ചിറ്റൂര്‍: ജില്ലയുടെ കിഴക്കന്‍ അതിര്‍ത്തിപ്രദേശങ്ങളില്‍ കോഴിപ്പോര് വ്യാപകമാവുന്നു. എരുത്തേമ്പതി പഞ്ചായത്തിലാണ് വ്യാപകമായി കോഴിപ്പോര് നടക്കുന്നത്. മലയാണ്ടികൗണ്ടന്നൂര്, അരമനകളം എന്നിവിടങ്ങളിലാണ് കോഴിയങ്കം കൂടുതലായി നടക്കുന്നത്.
ഒരുദിവസം ലക്ഷങ്ങളുടെ വാതുവയ്പ്പാണ് നടക്കുന്നത്. രണ്ട് ലക്ഷം മുതല്‍ 15 ലക്ഷം വരെ നീളുന്നുവാതുവയ്പ്പുകള്. അങ്കക്കോഴികളുടെ കാലില്‍ പ്രത്യേകം തയ്യാറാക്കിയ കത്തികെട്ടിയാണ് അങ്കം നടത്തുന്നത്. ഇതില്‍ ഒരു കോഴി ചാകുന്നത് വരെ അങ്കം നടക്കും. ജിവനോടെയുള്ള കോഴിയെ വിജയിച്ചതായി പ്രഖ്യാപിക്കും. അങ്കം നടക്കുന്നത് തടയാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ഇവരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യും. പൊലീസിനും മറ്റ് അധികാരികള്‍ക്കും മാസപ്പടി നല്‍കിയാണ് ഇവിടെ അങ്കം നടത്തുന്നതെന്ന ആക്ഷേപവും ഉണ്ട്. പൊലീസില്‍ പരാതി നല്കിയാല് നിമിഷനേരം കൊണ്ട് വിവിരം അങ്കം നടത്തുന്നവര്‍ക്ക് ലഭിക്കും. ഇതുകൂടാതെ പ്രദേശത്തേക്ക് മറ്റാരെങ്കിലും വരുന്നത് നോക്കാന്‍ പ്രത്യേകമായി ആളുകളെ നിര്‍ത്തിയിട്ടുണ്ട്. അങ്കം നടത്തുന്നവര്‍ക്ക് ഒരുലക്ഷം വാതുവെപ്പ് നടന്നാല്‍് 15000 രൂപയാണ് കമീഷന് നല്‍കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: