കാസര്‍കോട്: അശാസ്ത്രീയമായ രീതിയില്‍ കാസര്‍കോട് കസബ ഹാര്‍ബര്‍ നിര്‍മ്മാണം നടത്തിയത് കാരണം മത്സ്യ തൊഴിലാളികള്‍ ദുരിതത്തിലായിരിക്കുകയാണ്. നിര്‍മ്മാണത്തിലെ അശാസ്ത്രീയത കാരണം മത്സ്യ ബന്ധന വള്ളങ്ങള്‍ കടലില്‍ ഇറക്കാന്‍ കഴിയാതെ തൊഴിലാളികള്‍ പട്ടിണിയായിരിക്കുകയാണ്. നീലേശ്വരം, ചെറുവത്തൂര്‍ എന്നീ തീര ദേശ മേഖലകളില്‍ ചെമ്മീന്‍ ചാകര ലഭിക്കുമ്പോഴാണ് കാസര്‍കോടുള്ള മത്സ്യ തൊഴിലാളികള്‍ പട്ടിണിയും പരിവട്ടവുമായി കഴിയുന്നത്. 2010 ജനുവരി 10 നാണ് കസബ ഹാര്‍ബറിന് തറക്കല്ലിട്ടത്. മൂന്ന് വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും, ഹാര്‍ബര്‍ പുളുമുട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഏത് കാലാവസ്ഥയിലും ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും സുഖമമായി പുളിമുട്ട് വഴി കടന്ന പോകുവാനും വരുമാനും കഴിയുമെന്നുമാണ് അധികൃതര്‍ പറഞ്ഞിരുന്നത്. പുളിമുട്ടോടു കൂടിയ ഹാക്ബര് നിര്‍മ്മാണത്തിന് ലക്ഷക്കണക്കിന് രൂപയാണ് ചിലവഴിച്ചിരിക്കുന്നത്. നിലവില്‍ ഈ സീസണില്‍ ചെറുവള്ളങ്ങള്‍ കാസര്‍കോടു നിന്നും ലോറിയില്‍ കയറ്റി നീലേശ്വരം ഭാഗത്ത് കൊണ്ടു പോയിട്ടാണ് മത്സ്യ ബന്ധനത്തിനായി കടലില്‍ ഇറക്കുന്നത്. ഒരു വള്ളത്തില്‍ അഞ്ചും, ആറും തൊഴിലാളികള്‍ വരെ മത്സ്യ ബന്ധനം നടത്തുന്നുണ്ട്. അറുപതും, എഴുപതും തൊഴിലാളികള്‍ക്ക് വരെ പോകുവാന്‍ പറ്റുന്ന വലിയ വള്ളങ്ങള്‍ കടലില്‍ ഇറയ്ക്കാന്‍ കഴിയാതെ കാസര്‍കോട് തീരത്ത് തന്നെ കിടക്കുകയാണ്.
കസബ ഹാര്‍ബറിന്റെ പോരായ്മകള്‍ പരിഹരിച്ച് ഏത് കാലാവസ്ഥയിലും മത്സ്യ ബന്ധനം നടത്തുവാന്‍ കഴിയുന്ന രീതിയില്‍ ഹാര്‍ബര്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികള്‍ നിരവധി തവണ നിവേദനങ്ങളുമായി അധികൃതര്‍ക്ക് മുന്നില്‍ പോയിട്ടും ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്ന് അവര്‍ പറയുന്നു. ഹാര്‍ബറിന്റെ ഈ ദുരവസ്ഥയിക്ക് കാരണം എഞ്ചിനീയറുടെ ഭാഗത്തുള്ള വീഴ്ചയാണെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. കസബ ഹാര്‍ബര്‍ നിര്‍മ്മാണത്തിലെ അഴിമതി അന്വഷിക്കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു. പ്രശ്നങ്ങള്‍ പരിഹാരിക്കാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുവാനൊരുങ്ങുകയാണ് മത്സ്യ തൊഴിലാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: