മഞ്ചേരി: ആരോഗ്യഭാരതിയുടെ ആഭിമുഖ്യത്തില്‍ കര്‍ക്കിടകം 16 ഔഷധ സേവാദിനമായി ആചരിക്കും. ധന്വന്തിരി ക്ഷേത്രങ്ങളിലും, കരിക്കാട് സുബ്രഹ്മണ്യ-അയ്യപ്പക്ഷേത്രം, അരിക്കോട് സാളഗ്രാമ ക്ഷേത്രം തുടങ്ങി 50 ഓളം ക്ഷേത്രങ്ങളില്‍ അന്നേ ദിവസം പ്രത്യേകം പൂജിച്ച ഔഷധം ഭക്തജനങ്ങള്‍ക്ക് നല്‍കും.
ജീവിതശൈലി രോഗനിയന്ത്രണം, ലഹരിമുക്തജീവിത പദ്ധതി, ഔഷധസസ്യ സംരക്ഷണം, മഴക്കാലജന്യ രോഗനിയന്ത്രണം, വയോജന ആരോഗ്യം എന്നിവിഷങ്ങളിലും ക്ഷേത്രങ്ങളിലും സ്കൂളുകളിലും ബോധവല്‍ക്കരണ ക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കും.
യോഗത്തില്‍ ഡോ. സി.വി.സത്യനാഥന് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യഭാരതി അഖിലഭാരതീയ സ്വാസ്യമിത്ര സംയോജകന്‍ ഡോ.മുരളി കൃഷ്ണ, സംസ്ഥാന സംഘടനാ സെക്രട്ടറി ബി.സജീവ്, ടി.ഷണ്മുഖദാസ്, ഡോ.ആത്മദേവ്, ഡോ.ജയന്തി, ഡോ.പി.സുസ്മിത, വി.ഡി.ശാംഭവി മൂസത്, പി.തുളസിദാസ്, പി.ജയപ്രകാശ്, കെ.രമേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: