കൊയിലാണ്ടി: രാമായണകഥയുടെ പൂര്‍ണരൂപത്തിലുള്ള നൃത്തശില്‍പ്പാവതരണം കുട്ടികള്‍ക്ക് നവ്യാനുഭവമായി മാറി. നമ്പ്രത്ത്കര യു.പി സ്‌കൂളിലെ സംസ ്കൃതം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന രാമായണദിനാചരണത്തില്‍ ഭരതാഞ്ജലി മധുസൂദനനും സംഘവുമാണ് കേരള നടനസമ്പ്രദായത്തില്‍ ഒന്നരമണിക്കൂര്‍ നീ ണ്ടു നിന്ന നൃത്താവിഷ്‌കാരം അവതരിപ്പിച്ചത്. പ്രധാനാധ്യാപകന്‍ എം. ശ്രീഹര്‍ഷന്‍ മധുസൂദനെ പൊന്നാടയണിയിച്ച് ആദരിച്ചു. സുരേഷ്‌കുമാര്‍ സ്വാഗതവും മോണിഷ സി.എന്‍. നന്ദിയും പറഞ്ഞു.
രാവിലെ വി.വിവേകിന്റെ അദ്ധ്യാത്മരാമായണപാരായണത്തോടെയാണ് രാമായണദിനപരിപാടികള്‍ ആരംഭിച്ചത്.തുടര്‍ന്ന് സംസ്‌കൃതക്ലബ്ബംഗങ്ങളായ കുട്ടികള്‍ രാമായണകഥാപാത്രങ്ങളെ പരിചയപ്പെടുത്തി. വാത്മീകിരാമായണത്തിലെ ചില ഭാഗങ്ങളും കുട്ടികള്‍ പാരായണം ചെയ്തു. രാമായണസന്ദേശങ്ങളുടെ പ്രദര്‍ശനം, രാമായണം പ്രശ്‌നോത്തരി തുടങ്ങിയവയും നടന്നു.
















