ബീനാച്ചി : ബീനാച്ചി ഗവ: ബൈസ്കൂളിലെ വിദ്യാര്‍ത്ഥികള്‍ തുടങ്ങുന്ന മാതൃക ജൈവഭക്ഷ്യവിള ഉദ്യാനം. ഉല്‍ഘാടനം 2016 ആഗസ്റ്റ് 01ന് രാവിലെ 10 മണിക്ക് ബഹു: കലക്ടര്‍ കേശവേന്ദ്രകുമാര്‍ നിര്‍വ്വഹിക്കുന്നു.
ഒന്നര ഏക്കറോളം വരുന്ന സ്കൂള്‍ അങ്കണത്തില്‍ വിവിധയിനം ഭക്ഷ്യവിളകളുടെ മാതൃകതോട്ടം ഒരുക്കാല്‍, പരിപാലനം, വിളവെടുപ്പ് തുടങ്ങി എല്ലാവിധ പ്രവര്‍ത്തികളും വിദ്യാര്‍ത്ഥികള്‍ നടത്തുന്നു.സ്വാമിനാഥന് റിസര്‍ച്ച് ഫൗണ്ടേഷന്റെ സഹകരണത്തോടെ നടപ്പിലാക്കുന്നു.പൂര്‍ണ്ണ ജൈവരീതിയില്‍ നൂതന കാര്‍ഷിക സമ്പ്രദായങ്ങള്‍, കമ്പോസ്റ്റ് നിര്‍മ്മാണം, മഴമറകൃഷി, സൂക്ഷമ കൃഷി, എന്നിവ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നു.
പ്രവര്‍ത്തി പരിചയം വഴി കൃഷിയോട് അഭിമുഖ്യമുളളവരായി മാറ്റിതീര്‍ക്കുന്നു.വയനാടന്‍ തനത് കാര്‍ഷിക വിളകളെ വളര്‍ത്തി നിലനിര്‍ത്തുന്നതിന് പ്രാധാന്യം നല്കുന്നു.സ്കൂള്‍ ഉച്ചഭക്ഷണത്തിന് ആവശ്യമായി വരുന്ന മുഴുവന്‍ പച്ചക്കറികളും സ്വയം ഉല്പാദിപ്പിക്കുന്നു.രക്ഷാകര്ത്താത്തളേയും വിദ്യാര്‍ത്ഥികളേയും, നാട്ടുകാരെയും ബോധവല്‍ക്കരിക്കുന്നതിനുളള മാതൃകാ കൃഷിത്തോട്ടം ഒരുക്കല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: