കല്‍പ്പറ്റ: ശാരീരിക, മാനസിക പീഡനം കാരണം ഭാര്യ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിന് കഠിന തടവും പിഴയും. കുറ്റിയാടി കായക്കൊടി കുനിയില്‍ വീട്ടില്‍ ഇബ്രാഹിമിന്റെ മകന് റഫീക്കി (46)നെയാണ് കല്‍പ്പറ്റ അഢീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് എസ്.എച്ച്. പഞ്ചാപകേശന്‍ ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമം 306 വകുപ്പ് പ്രകാരം ഏഴുവര്‍ഷം കഠിനതടവ് അനുഭവിക്കുകയും രണ്ടുലക്ഷം രൂപ പിഴയും (പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം കൂടി തടവ് അനുഭവിക്കണം) അടക്കണം. 498 വകുപ്പ് പ്രകാരം മൂന്ന് വര്‍ഷം കഠിന തടവും (പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കൂടി തടവ് അനുഭവിക്കണം) അനുഭവിക്കണം.കേസില്‍ 20 സാക്ഷികളെ വിസ്തരിച്ചു. 31 രേഖകള്‍ ഹാജരാക്കി.
പ്രതി പിഴയടക്കുകയാണെങ്കില്‍ ഒരുലക്ഷം വീതം മരിച്ച സമീറയുടെ കുട്ടികള്‍ക്ക് നല്‍കാനും കോടതി ഉത്തരവായി. കേരള വിക്റ്റിം റിഹാബിലിറ്റേഷന്‍ സ്കീം പ്രകാരം ഒരുലക്ഷം രൂപ നല്‍കുന്നതിനും കോടതി നിര്‍ദേശിച്ചു. പ്രതി മുമ്പ് വിവാഹിതനായിരുന്നു. പിന്നീട് മുട്ടില്‍ അംശം ദേശത്തുള്ള അയനിക്കാട്ടില്‍ അബ്ദുറഹ്മാന്റെ മകള്‍ സമീറയെ വിവാഹം കഴിച്ചു. ആ ബന്ധത്തില്‍ രണ്ടു കുട്ടികളുണ്ട്. ഇതിനിടെ സമീറയെ അറിയിക്കാതെ ഷെഫീക്ക് മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പ്രതി സമീറയെ മാനസികമായും ശാരീരികമായും പീഢിപ്പിക്കുകയും 2010 ഡിസംബര്‍ ഒമ്പതിന് വീട്ടിലെ കിടപ്പുമുറിയില്‍ സമീറ തൂങ്ങിമരിക്കുകയുമായിരുന്നു. തുടര്‍ന്ന് വീട്ടില്‍ നിന്നും പോയ പ്രതിയെ കഞ്ചാവുമായി കല്‍പ്പറ്റ എം.ജി.ടി. ടൂറിസ്റ്റ് ഹോമിന് മുമ്പില്‍ വെച്ച് കല്‍പ്പറ്റ എസ്.ഐയായിരുന്ന കെ.എസ്. അരുണ്‍ അറസ്റ്റ് ചെയ്യുകയാണുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: