പത്തനംതിട്ട: ഓമല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ റൂബില വാക്സിനേഷന് എടുത്ത കുട്ടികളില്‍ നാല് പേര് മയങ്ങി വീണു. വെള്ളിയാഴ്ച രാവിലെ 11 നാണ് സംഭവം. ഒരേ ക്ലാസിലെ കുട്ടികള്‍ക്ക് വീതമാണ് കുത്തിവെയ്പ് എടുത്തത്. എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളാണ് മയങ്ങി വീണത്. ഉടന്‍ കുട്ടികളെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നല്കി. ഓമല്ലൂര്‍ പി.എച്ച്.സിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘമാണ് സ്കൂളില്‍ കുത്തിവെയ്പിനായി എത്തിയത്. എന്നാല്‍ കുട്ടികള്‍ മയങ്ങി വീഴാന്‍ ഇടയായത് രാവിലെ പ്രഭാത ഭക്ഷണം കഴിക്കാതെ എത്തിയതുകൊണ്ടാന്നാണ് അവരുടെ മാതാപിതാക്കള്‍ പറഞ്ഞത്. തങ്ങള്‍ക്ക് പരാതികളൊന്നുമില്ലെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: