Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2016, 08:30 pm IST
in Pathanamthitta

പത്തനംതിട്ട: പൈാതുവിപണിയിലെ സര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമമാകാത്തതോടെ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുകയറുന്നു. മാവേലി സ്റ്റോറുകളടക്കമുള്ള പൊതു വിതരണ കേന്ദ്രങ്ങളില്‍ സബ്‌സിഡി സാധനങ്ങള്‍ ലഭിക്കാതായതോടെ സാധാരണക്കാരും വിലക്കയറ്റത്തിന്റെ പിടിയിലായി. ഓണത്തിന് ഒരുമാസം അവശേഷിക്കെ കമ്പോളത്തിലെ വിലക്കയറ്റം ജനങ്ങളെ ആശങ്കയിലാക്കുന്നു. ഇതോടെ ഓണക്കാലത്ത് വില വര്‍ദ്ധനവ് കൂടുതല്‍ രൂക്ഷമാകുമെന്നും ഉറപ്പായി. ഏറെ വാഗ്ദാനങ്ങള്‍ നല്‍കി ഇടതി മുന്നണി സര്‍ക്കാര്‍ ഭരണത്തിലേറി മാസങ്ങള്‍ കഴിഞ്ഞിട്ടും വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കഴിയാത്തത് സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നും അഭിപ്രായം ഉയരുന്നു.

സിവില്‍ സപ്ലൈസ് കോര്‍പറേഷനിലൂടെ വിതരണം ചെയ്തിരുന്ന അവശ്യ സാധനങ്ങള്‍ രൂക്ഷമായ ക്ഷാമമാണ് കുറെദിവസങ്ങളായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സാധനങ്ങള്‍ വാങ്ങുന്നതിനു സപ്ലൈകോ കരാര്‍ നല്‍കുന്നതിലുണ്ടായ കാലതാമസമാണ് സാധനങ്ങളുടെ ലഭ്യത കുറയ്‌ക്കാനിടയാക്കിയതെന്നു പറയുന്നു.

അരി, പയര്‍ വര്‍ഗങ്ങള്‍, പഞ്ചസാര, മുളക്, മല്ല തുടങ്ങി സബ്‌സിഡിയോടെ ലഭിക്കുന്ന സാധനങ്ങള്‍ക്ക് സാധാരണക്കാര്‍ സപ്ലൈകോ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്.

ഇവ യഥേഷ്ടം ലഭ്യമാക്കുമെന്നു ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സാധനങ്ങള്‍ക്കു ക്ഷാമമുണ്ടായതെന്നതും ശ്രദ്ധേയമാണ്. റംസാന്‍ വിപണി കഴിഞ്ഞശേഷം സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ സാധനങ്ങള്‍ എത്തിച്ചിട്ടില്ല. ചെറുപയര്‍, വന്‍പയര്‍, കടല എന്നിവ ഒരു മാസമായി സപ്ലൈകോയില്‍ ലഭിക്കുന്നില്ല. ഡിപ്പോയിലെത്തുന്ന പയര്‍ വര്‍ഗങ്ങള്‍ എല്ലാ ഔട്ട്‌ലെറ്റുകളിലും ആവശ്യാനുസരണം എത്തിക്കാനാകുന്നില്ല. പഞ്ചസാര, ഉഴുന്ന് എന്നിവയ്‌ക്കും ക്ഷാമമുണ്ട്. പൊതുവിപണിയില്‍ പഞ്ചസാര വില 40 രൂപയാണ്.

സപ്ലൈകോ 27 രൂപയ്‌ക്കാണ് വില്പന നടത്തിവന്നത്. അരി പുറത്തുനിന്നെടുക്കുന്നതു സംബന്ധിച്ച് ടെന്‍ഡര്‍വിലയിലുണ്ടായ തര്‍ക്കങ്ങള്‍ കാരണം അരി ഉള്‍പ്പെടെയുള്ളവയ്‌ക്കും ക്ഷാമം ഉണ്ടായേക്കാം. സപ്ലൈകോയില്‍ അരി ലഭ്യമല്ലെങ്കില്‍ പൊതുവിപണിയില്‍ അരി വില ഉയരും. അരിയുടെ വിലയില്‍ ഇപ്പോള്‍തന്നെ നേരിയ വ്യതിയാനം കണ്ടു തുടങ്ങിയിരുന്നു. സംസ്ഥാന ബജറ്റിനുശേഷം ആട്ട, റവ, മൈദ തുടങ്ങിയവയുടെ വില പൊതുവിപണിയില്‍ വര്‍ധിച്ചു. റേഷന്‍ കടകളില്‍ പച്ചരി, പഞ്ചസാര തുടങ്ങിയവ ലഭിക്കുന്നില്ല.

കണ്‍സ്യൂമര്‍ഫെഡിനു കീഴിലുള്ള ത്രിവേണി, നന്മ സ്റ്റോറുകളിലേക്ക് സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും അരി മാത്രമാണ് ലഭ്യമായത്. ആട്ട, റവ, മൈദ, പഞ്ചസാര തുടങ്ങിയവ ഏറ്റെടുത്താലും പൊതുവിപണിയിലെ വിലയ്‌ക്കാണ് കണ്‍സ്യൂമര്‍ഫെഡ് ഇപ്പോള്‍ വില്‍ക്കുന്നത്. ഓണത്തിനു മുമ്പായി വിപണിയില്‍ ശക്തമായ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ വിലക്കയറ്റം രൂക്ഷമാകും. പൊതുവിപണിയിലെ വില ഓണത്തിനു മുമ്പായി ഉയര്‍ന്ന തോതിലാക്കാനുള്ള തന്ത്രം വ്യാപാരികളും മെനയുന്നതായി സൂചനയുണ്ട്. നിത്യോപയോഗ സാധനങ്ങള്‍ക്ക് പുറമേ പച്ചക്കറി ഇനങ്ങള്‍ക്കും വില മുകളിലേക്ക്തന്നെ. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഹോര്‍ട്ടികോര്‍പ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുമെന്ന് വകുപ്പ് മന്ത്രി പ്രഖ്യാപിച്ചെങ്കിലും കാര്യമായ ഫലം ഇതുവരേയും ഉണ്ടായിട്ടില്ല. പച്ചക്കറിയുടെ വിലക്കയറ്റത്തിന് പിന്നില്‍ ഇടനിലക്കാരാണെന്നും ചെറുകിട വ്യാപാരികള്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

India

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

Kerala

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

Kerala

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

India

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.