കൊട്ടാരക്കര: മതപരിവര്‍ത്തനം നിയമം മൂലം നിരോധിക്കണമെന്ന് വിശ്വഹിന്ദുപരിഷത്ത് ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. മതപരിവര്‍ത്തനത്തിന്റെ ഇരകളാകുന്നത് ഹിന്ദുസമൂഹമായതുകൊണ്ടാണ് ഇതിനെതിരെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ നിലപാടെടുക്കാത്തതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത വിഎച്ച്പി തിരുവനന്തപുരം വിഭാഗ് സെക്രട്ടറി പി.എം.രവികുമാര്‍ പറഞ്ഞു.
ജില്ലയില്‍ നിന്ന് കഴിഞ്ഞ കാലങ്ങളില്‍ മതപരിവര്‍ത്തനം നടത്തി ഇപ്പോള്‍ സ്ഥലത്തില്ലാത്ത പെണ്‍കുട്ടികളെ പറ്റിയും അന്വേഷണം നടത്തണം. കിഴക്കന്‍ മേഖലയിലെ കുളത്തൂപ്പുഴ, ചെമ്പനരുവി, അച്ചന്‍കോവില്‍ എന്നിവിടങ്ങളില്‍ മതതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടന്നുവരികയാണ്. ഇതിനെ പറ്റി സമഗ്രമായ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണം. ഹിന്ദുപെണ്‍കുട്ടികളെ തീവ്രവാദ ശക്തികളുടെ പിടിയില്‍ നിന്ന് മോചിപ്പിക്കാന്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് ദുര്‍ഗാവാഹിനിയുടെ പ്രവര്‍ത്തനം ശക്തമാക്കുമെന്നും സര്‍ക്കാര്‍ ഓഫീസുകളില്‍ തീവ്രവാദ സംഘടനകളുടെ സാന്നിധ്യമുണ്ടന്നും ഇവരെ സഹായിക്കുന്ന ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പുറത്താക്കാന്‍ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് അഡ്വ.കാവടിയില്‍ വിനോദ് അധ്യക്ഷനായിരുന്നു. സംസ്ഥാന ഉപാധ്യക്ഷന്‍ വി.ആര്‍.രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. കെ.വിജയകുമാര്‍, കെ.ബി.അജയകുമാര്‍, ആര്‍.ലംബോധരന്‍പിള്ള എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി എം.ശിവനപ്പന്‍നായര്‍ (രക്ഷാധികാരി), അഡ്വ: കാവടിയില്‍ വിനോദ് (പ്രസിഡന്റ്), കെ.ബി.അജയകുമാര്‍ (സെക്രട്ടറി), എസ്.സുരേന്ദ്രബാബു, എസ്.നവനീത കൃഷ്ണന്‍ (വൈസ് പ്രസിഡന്റുമാര്‍), കെ.വിജയകുമാര്‍, ആരംപുന്ന ഉണ്ണി (ജോയിന്റ് സെക്രട്ടര്‍), ഉമ്മന്നൂര്‍ ഗോപാലകൃഷ്ണപിള്ള (ട്രഷറര്‍), ജെ.ജയകുമാരി (മാതൃശക്തി സംയോജക), വസന്തകുമാരി (സഹ സംയോജക) പ്രദീപ് മുള്ളുമല (ബജ്‌രംഗദള്‍) പാര്‍വതി മധു, ദേവിക അജയ് (ദുര്‍ഗാവാഹിനി), പി.സി.പിള്ള (ധര്‍മ്മപ്രചാര്‍), പി.കെ.രാജന്‍മാഷ് (മഠമന്ദിര്‍), ജെ.ജയകുമാര്‍ (സാമാജിക സമരസത) എസ്.സജീഷ്‌കുമാര്‍ (പ്രചാര്‍), ആര്‍.ലംബോധരന്‍(സത്സംഗ്), ആര്‍.മുരുകന്‍ (സേവാപ്രമുഖ്) എന്നിവരെ തെരഞ്ഞെടുത്തു.
















