കൊടുങ്ങല്ലൂരില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി കൗണ്‍സിലര്‍മാര്‍ നഗരസഭ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തുന്നു.
കൊടുങ്ങല്ലൂര്‍: നഗരസഭ ചെയര്‍മാന്റെ ഏകാധിപത്യ നടപടിയില്‍ പ്രതിഷേധിച്ച് കൗണ്‍സില്‍ യോഗത്തില്‍ നിന്നും ബിജെപി കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോയി. നഗരസഭ മേത്തല സോണല്‍ ഓഫീസ് പ്രവൃത്തിദിവസം ഷൂട്ടിങ്ങിനായി അനുവദിച്ചതിലും കൗണ്‍സിലറെ മറികടന്ന് കാന അറ്റകുറ്റപ്പണി നടത്തിച്ചതിലും പ്രതിഷേധിച്ചാണ് ബിജെപി അംഗങ്ങള്‍ യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയത്. ചന്തപ്പുരയിലെ വെള്ളക്കെട്ട് നീക്കണമെന്ന് മാസങ്ങള്‍ക്ക് മുമ്പ് വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു പ്രദീപ് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് അപേക്ഷയും നല്‍കിയിരുന്നു. എന്നാല്‍ ഈ റോഡ് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ളതാണെന്നായിരുന്നു ചെയര്‍മാന്‍ നല്‍കിയ മറുപടി. പക്ഷെ കഴിഞ്ഞ ദിവസം മാധ്യമശ്രദ്ധ ലഭിക്കുന്നതരത്തില്‍ ചെയര്‍മാന്‍ കാനയുടെ അറ്റകുറ്റപണികള്‍ നടത്തിക്കുകയായിരുന്നു. വാര്‍ഡ് കൗണ്‍സിലറെ അവഗണിച്ച് ശ്രദ്ധനേടുന്നതിനാണ് ചെയര്‍മാന്‍ ഇത്തരം ശ്രമം നടത്തിയതെന്ന് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. പ്രതിപക്ഷനേതാവ് പി.ജി.ഉണ്ണികൃഷ്ണന്‍, ശാലിനി വെങ്കിടേഷ്, ഒ.എന്‍.ജയദേവന്‍, ടി.എസ്.സജീവന്‍, ഐ.എല്‍.ബൈജു, ലക്ഷ്മി നാരായണന്‍ മാസ്റ്റര്‍ എന്നിവര്‍ ബഹിഷ്‌കരണത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: