കല്‍പ്പറ്റ : ആദിവാസികള്‍ക്കായി തയ്യാറാക്കിയ പാക്കേജ് നടപ്പിലാക്കണമെന്ന് ആദിവാസി ഗോത്രമഹാസഭ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മുത്തങ്ങയില്‍ സമരം ചെയ്ത ആദിവാസികള്‍ക്കും 162 ദിവസം നീണ്ടു നിന്ന നില്‍പ്പുസമരത്തിലൂടെ തയ്യാറാക്കിയ പാക്കേജ് സമരത്തില്‍ പങ്കെടുത്ത എല്ലാ ആദിവാസികള്‍ക്കും ഒരോ കുടുംബത്തിന് ഒരേക്കര്‍ ഭൂമിയും ജയിലിലടച്ച കുട്ടികള്‍ക്ക് ഒരു ലക്ഷം രൂപ നഷ്ട പരിഹാരവും നല്കുവാന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും വ്യാവസ്ഥകള്‍ പാലിക്കുകയോ നടപ്പിലാക്കുകയോ ചെയ്തിട്ടില്ല. ആറുമാസംമുമ്പ് 24 കുടുംബങ്ങള്‍ക്ക് കൈവശരേഖ കൊടുക്കുകയും 295 കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ ഭൂമി കൊടുക്കുന്നതിന് വേണ്ടി പ്ലോട്ട് നറുക്കിട്ടെടുക്കുകയും മാത്രമാണുണ്ടായത്. നാളിതുവരെ കൈവശരേഖ കൊടുത്ത ആളുകള്‍ക്ക് ഭൂമി കാണിച്ചുകൊടുക്കുകയോ ബാക്കിയുള്ള ആളുകള്‍ക്ക് കൈവശരേഖയും ഭൂമിയും നല്‍കുന്നതിനോ നടപടി സ്വീകരിക്കാതെ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുകയാണ് ചെയ്തത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജനുവരി 22 ന് ഉദ്ഘാടന മാമാങ്കം നടത്തിയിരുന്നെങ്കിലും 490 പേര്‍ക്ക് ഇതുവരെയും ഭൂമി ലഭിച്ചിട്ടില്ല. ജൂണ്‍ ഒന്‍പതിന് പ്ലോട്ട് തിരിച്ച് ഭൂമി നല്‍കുമെന്നാണ് പറഞ്ഞിരുന്നെങ്കിലും ഇതുവരെയുംകൈവശരേഖ നല്കിയ ഭൂമി എവിടെയെന്ന് ആര്‍ക്കും അറിയില്ല.
ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ ആദിവാസികള്‍ക്ക് അനുകൂലമായ ഭൂനിയമ കരാര്‍ അട്ടിമറിക്കുകയായിരുന്നു. വകുപ്പ്മന്ത്രി എ.കെ.ബാലന് കേരളത്തിലെ മുഴുവന്‍ ഭൂരഹിതരായ ആദിവാസികുടുംബത്തിന് 25 സെന്റ് ഭൂമിയും ഭവനവും അനുവദിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിലേക്ക് സമര്‍പ്പിച്ച് പ്രത്യേക പദ്ധതിയിലൂടെ ആവശ്യപ്പെട്ടിരുന്നത്. ഇതിലൂടെ ആദിവാസികള്‍ക്ക് കഴിഞ്ഞ കാലങ്ങളിലൂണ്ടായിരുന്ന ഒരു ഏക്കര്‍ ഭൂമി എന്ന വ്യവസ്ഥ അട്ടിമറിക്കപ്പെടും.
മുന്‍സര്‍ക്കാര്‍ പട്ടിക വര്‍ഗ്ഗ വകുപ്പിന് മാത്രമായി മന്ത്രിയെ നിലനിര്‍ത്തിയെങ്കിലും ഇടതുപക്ഷ സര്‍ക്കാര്‍ അതില്ലായ്മ ചെയ്തു. ഭരണത്തിലെത്തിയ സര്‍ക്കാര്‍ ആദിവാസി വിരുദ്ധനിലപാട് തുടക്കത്തില്‍തന്നെ സ്വീകരിച്ചിരിക്കുന്നു.
സമരത്തിന്റെ ആദ്യ പടി എന്ന നിലയില്‍ ഓഗസ്റ്റ് അഞ്ചിന് വയനാട് കളക്ടറേറ്റില്‍ ധര്‍ണ്ണ നടത്തും. സര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്തിലെങ്കില് കുടില്‍ കെട്ടി സമരം നടത്തുമെന്ന് ഗോത്രമഹസഭ ഭാരവാഹികള്‍ പറഞ്ഞു. സമരം സംസ്ഥാന തലത്തില്‍ വ്യാപിപിക്കുമ്പോല് ജനാധിപത്യ രാഷ്ട്രീയ സഭ നേതൃത്വം നല്‍കും. ഇടതു വലതു മുന്നണികള്‍ അറുപത് വര്‍ഷം മാറി മാറി ഭരിച്ചിട്ടും ആദിവാസികളെയോ ദളിതരേയോ മുന്‍പന്തിയില്‍ എത്തിക്കാന്‍ ഇരു പാര്‍ട്ടികള്‍ക്കുമായില്ല. കേരളത്തില്‍ നടക്കുന്ന ദളിത് ആദിവാസി പീഡനങ്ങളെ അവഗണിച്ച് മറ്റു സംസ്ഥാനങ്ങളില്‍ നടക്കുന്ന സംഭവങ്ങളെ മാത്രം ഫോക്കസ് ചെയ്യപ്പെടുന്ന രീതി ഇവിടെ കണ്ടു വരുന്നു. മാനന്തവാടിയിലെ ബിവറേജിനു മുമ്പില്‍ നടത്തുന്ന സമരക്കാരുടെ ഉദ്ദേശ ശുദ്ധി പരിശോധിക്കണമെന്ന് പത്ര പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി സി.കെ.ജാനു പറഞ്ഞു.
പത്രസമ്മേളനത്തില്‍ ഗോത്രമഹാസഭ അദ്ധ്യക്ഷ സി. കെ.ജാനു, സംസ്ഥാന സെക്രട്ടറി ബിജു കാക്കത്തോട്, ജില്ലാ സെക്രട്ടറി ബാബു കാര്യമ്പാടി, ജില്ലാ വൈസ് പ്രസിഡന്റ് അജിത, സംസ്ഥാന ട്രഷറര്‍ ബാബു കുറ്റിമൂല, ഗോപാലന് കാര്യമ്പാടി, പുഷ്പരാജന്‍ നീര്‍വാരം, മണി ചെമ്മാട്, വെള്ള മാനന്തവാടി, ദേവി തിരുനെല്ലി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: