കൊല്ലങ്കോട്: ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിനായി കൊല്ലങ്കോട് ടൗണില്‍ നടപ്പിലാക്കിയ ട്രാഫിക് പരിഷ്ക്കാരം തുടര്‍ന്നാല്‍ ആഗസ്ത് 5 മുതല്‍ ഇതുവഴി സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ പണിമുടക്ക് നടത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓര്ഗനൈസേഷന് ഭാരവാഹികള്‍ പറഞ്ഞു. കൊല്ലങ്കോട് കൂടിയ സ്വകാര്യ ബസ് ഓണേഴ്സിന്റെ യോഗത്തിലാണ് തീരുമാനം. കൊല്ലങ്കോട് ടൗണിലൂടെ ഗതഗത പരിഷ്ക്കാരം നടപ്പില്‍ വന്നാല്‍ ബസ്സുകള്‍ ചുറ്റി പോകേണ്ടി വരുന്നതിനാല്‍ സര്‍വീസ് നടത്തുമ്പോള്‍ സമയക്രമം പാലിക്കാന്‍ കഴിയില്ല എന്ന പ്രശ്നമാണ് ബസ് ഓപ്പറേറ്റേഴ്സ് ഉന്നയിക്കുന്നത്. ബ്ലോക്ക് ഓഫീസില്‍ നിന്നും വിനായകന്കോവില് വഴി വാഹനം പ്രധാന പാതയിലേക്ക് കയറാന്‍ പ്രയാസമാണെന്നും റോഡിന്റെ വശങ്ങള് വീതി കൂട്ടുന്നമെന്നും ചുറ്റി വരുന്ന അധികം സമയം സര്‍വ്വീസ് സമയത്തില്‍ മാറ്റം വരുത്തണമെന്നു പറയുന്നു.റോഡുകളിലെ കുഴികള്‍ മൂലം ബസ് സര്‍വീസ് നടത്തുമ്പോള്‍ മെയിന്റനന്‍സ് ചെലവ് വര്‍ദ്ദിക്കുന്നതായും പറയുന്നു. ഈ വിഷയങ്ങള്‍ ഉന്നയിച്ച് ട്രാഫിക് റെഗുലേറ്ററി കമ്മറ്റിക്ക് പരാതി നല്‍കിയതായും ഭാരവാഹികള്‍ പറഞ്ഞു. കൊല്ലങ്കോട് കൂടിയ യോഗത്തിന് വൈസ് പ്രസിഡന്റ് എന്‍ വിദ്യാധരന് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.ഗോപിനാഥന് ജോസ് കൊഴുപ്പിന് താലൂക്ക് സെക്രട്ടറി സി.സുധാകരന് സുന്ദര്രാജന് തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു ഇന്നു മുതല്‍ സ്റ്റാന്റില്‍ കയറില്ല
കൊല്ലങ്കോട്: ബസ് സ്റ്റാന്റ് റോഡ് തകര്‍ന്ന് ചളിക്കുളമായതോടെ സ്വകാര്യ ബസ്സ് സര്‍വ്വീസുകള്‍ ഇന്നു മുതല്‍ സ്റ്റാന്റില്‍ കയറില്ലന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓര്ഗനൈസേഷന് ഭാരവാഹികള്‍ പറഞ്ഞു. മുന്‍വര്‍ഷങ്ങളിലും ഇതേ നില തുടര്‍ന്നപ്പോള്‍ ബസ് ജീവനക്കാര്‍ പ്രതിഷേധവുമായി സ്റ്റാന്റില്‍ കയറാതെ സര്‍വ്വീസ് നടത്തിയിരുന്നു. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതു വരെ സ്റ്റാന്റില്‍ ബസ്സ് കയറ്റില്ല എന്ന നിലപാടിലാണ് ബസ് ഉടമകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: