പാലക്കാട്: ചിട്ടയായി കാര്യങ്ങള്‍ ചെയ്താല്‍ ജീവിത വിജയം ഉറപ്പാണെന്ന് ജില്ലാ കളക്ടര്‍ പി മേരിക്കുട്ടി. തന്നെ കാണാനെത്തിയ മലമ്പുഴ ഗിരിവികാസിലെ വിദ്യാര്‍ത്ഥികളോടാണ് ജില്ലാ കലക്ടര്‍ തന്റെ ജീവിത വിജയത്തിന്റെ രഹസ്യം പങ്ക് വെച്ചത്. ഏത് ജോലിയും ചെയ്യുവാന്‍ മനസ്സികമായി തയ്യാറാവുകയെന്നത് പ്രധാനമാണ്. അര്‍പ്പണബോധവും കഠിനാദ്ധ്വാനവും, സഹാനു’ൂതിയും വിദ്യാര്‍ത്ഥികള്‍ വളര്ത്തിയേടുക്കേണ്ടത് ജീവിത വിജയത്തിന് ആവശ്യമാണ്. കുട്ടിക്കാലത്ത് ഏറെ ആകര്‍ഷിച്ചത് നഴ്സിംങ് ജോലിയായിരുന്നുവെന്ന് കലക്ടര്‍ പറഞ്ഞു. ജോലിയുടെ നൈര്‍മല്യവും സേവനതാല്പര്യവുമാണ് പ്രസ്തുത ജോലിയെ ഇഷ്ടമുള്ളതാക്കിയത്. ഗിരിവികാസിലെ 54 കുട്ടികളും അധ്യാപകരുമാണ് സ്റ്റഡി ടൂറിന്റെ ഭാഗമായി കളക്ടറ്ററെ കാണാനെത്തിയത്. അട്ടപ്പാടി, പറമ്പിക്കുളം, വാളയാര്‍, മീനാക്ഷിപുരം തുടങ്ങിയ പ്രദേശത്തെ പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളാണ് ഇവര്‍. സിവില്‍ സര്‍വ്വീസിനെക്കുറിച്ച് ചോദിച്ചറിയുവാനാണ് വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ താല്പര്യപ്പെട്ടത്. ഇത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ കലക്ടര്‍ വിശദികരിച്ചു.
അട്ടപ്പാടിയിലെ മദ്യഉപഭോഗത്തെക്കുറിച്ചുള്ള വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് ബോധവത്കരണ പ്രവര്ത്തനങ്ങളൂടെ മാത്രമേ പ്രദേശത്തെ മദ്യവിമുക്തമാക്കുവാന്‍ കഴിയുകയുള്ളുവെന്ന് കലക്ടര്‍ അഭിപ്രായപ്പെട്ടു. പുറത്ത് നിന്ന് വരുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങളെക്കാള്‍ കുടുംബങ്ങളില്‍ നിന്നുതന്നെയുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളാണ് പ്രയോജനപ്പെടുക. പുതിയ തലമുറ ഇത്തരം ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ശബരി ആശ്രമം. ഐആര്‍ടിസി, പാലക്കാട് കോട്ട തുടങ്ങിയ സ്ഥലങ്ങളും പഠന യാത്രയുടെ ഭാഗമായി സംഘം സന്ദര്‍ശിച്ചു. അധ്യാപകരായ കെ എസ് ബീന, കെ.എ. കവിത, പി.ബി. രോഷിത, ടി സുനിത, എന്‍വൈകെ അംഗം കെ വിനോദ് കുമാര്‍ തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികളുടെ ഒപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: