അങ്ങാടിപ്പുറം: വായനയുടെ വാതിലുകള്‍ തുറന്ന് ഇന്ത്യയുടെ ചരിത്ര പുരുഷന് വിദ്യാര്‍ത്ഥികളുടെ സ്മരണാഞ്ജലി. പുസ്തകങ്ങളിലൂടെ മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിനെ അടുത്തറിഞ്ഞ് അദേഹത്തോടുള്ള ആദരവും ,സ്നേഹവും അര്‍പ്പിക്കുകയാണ് പരിയാപുരം സെന്റ് മേരീസ് ഹയര്‍സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും.
കലാമിന്റെ ചരമദിനത്തില്‍ സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയാണ്. കലാം പുസ്തകോത്സവം സംഘടിപ്പിച്ച് വേറിട്ട പ്രവര്‍ത്തനമൊരുക്കിയത്. അദ്ദേഹം രചിച്ച വിവിധ പുസ്തകങ്ങളുടെ അഞ്ഞുറോളം കോപ്പികളാണ് സ്റ്റാളിലുള്ളത്. കുട്ടികള്‍ക്കെല്ലാം ഇതു കാണാനും ഇതു പരിജയപ്പെടാനും സ്വന്തമാക്കാനും അവസരമൊരുങ്ങി. ഒരാഴ്ച്ച പുസ്തകമേള നടക്കും. കലാം അനുസ്മരണ സമ്മേളനത്തില്‍ വിദ്യാരംഗം കോ-ഓര്‍ഡിനേറ്റര്‍ മനോജ് വീട്ടുവേലിക്കുന്നേല്‍ അധ്യക്ഷം വഹിച്ചു, ഷോണ്സ സഖറിയ, സി.പി.മുഹമ്മദ് മുഹ്സിന്, ആര്‍ദ്രദാസ്, അമല്‍സണ്‍ ആന്റണി, മമത റോസ് സിദ്ധാര്‍ത്ഥ് ഹരി തുടങ്ങിയവര്‍ സംസാരിച്ചു.
സി.കെ മുഹമ്മദ് റാസി ,പി ആദില്‍ സ്വലാസ്, ഇ.പി മുഹമ്മദ് ആഷിഫ് ,എം .പി അഖില, കെ അഞ്ജന, എം ഷ നൂബ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: