കൊച്ചി: കഫ് സിറപ്പുകളുടെയും വേദന സംഹാരികളുടേയും, മാനസിക സമ്മര്‍ദ്ദത്തിനുള്ളതുമായ ഔഷധങ്ങളുടെ വ്യാപാരം ഇന്ന് മുതല്‍ അനിശ്ചിത കാലത്തേക്ക് ജില്ലയില്‍ നിര്‍ത്തിവയ്ക്കുവാന്‍ ഔഷധ വ്യാപാരികളുടെ സംഘടനയായ ഓള് കേരള കെമിസ്റ്റ് ആന്റ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷന് തീരുമാനിച്ചതായി പ്രസിഡന്റ് പി.വി. ടോമി അറിയിച്ചു.
ഇല്ലാത്ത അധികാരം ഉപയോഗിച്ച് ഔഷധ വ്യാപാര സ്ഥാപനങ്ങളില്‍ എക്സ്സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന അനധികൃത പരിശോധനയില്‍ പ്രതിഷേധിച്ചാണ് തീരുമാനം. സംസ്ഥാന എക്സൈസ് വകുപ്പിന് നിയമപരമായി അലോപ്പതി ഔഷധ വില്‍പ്പന കേന്ദ്രങ്ങളില്‍ പരിശോധന നടത്തുവാന്‍ യാതൊരു അധികാരവും നിലവില്‍ ഇല്ല.
എന്നാല്‍ ലഹരി മരുന്നുകള്‍ കണ്ടെത്തുവാനെന്ന പേരില്‍ നടത്തുന്ന ഈ പരിശോധന തുടര്‍ന്നാല്‍ ജില്ലയിലെ മുഴുവന്‍ ഓഷധ വില്പന സ്ഥാപനങ്ങളും അനിശ്ചിതകാലത്തേക്ക് അടച്ചിടുവാനും ജില്ലാ കമ്മറ്റി തീരുമാനമെടുത്തു. ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രി, എക്സൈസ് വകുപ്പ് മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്കി.
യോഗത്തില്‍ എ.കെ.സി.ഡി.എ ജില്ലാ സെക്രട്ടറി സൈജു എബ്രഹാം മറ്റു ഭാരവാഹികളായ സരുണ്‍ സാന്‍, കെ.കെ. മായിന്‍കുട്ടി എം.ബി. രാജേഷ് കുമാര്‍, വസന്തരാജ് എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: