കൊച്ചി: ത്രീ വീലര്‍ നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോയുടെ ഗുഡ്സ് ശ്രേണിയിലുള്ള പുതിയ വാഹനം മാക്സിമ സി വിപണിയില്‍. ഇതേ വിഭാഗത്തില്‍പ്പെട്ട മറ്റു വാഹനങ്ങളെക്കാള്‍ ഇരുപത്തിമൂന്നു ശതമാനം കൂടുതല്‍ പവര്‍, ബെസ്റ്റ് ഇന്‍ ക്ലാസ്സ് ടോര്‍ക്ക്, ഹെവി ഡ്യൂട്ടി ഷാഫ്റ്റ്, 1,00,000 കിമീ വരെ മെയിറ്റനന്‍സ് ഇല്ലാതെ ഓട്ടം സാദ്ധ്യമാക്കുന്നു.
ഡ്രൈ ക്ലച്ച് മറ്റ് ത്രീ വീലര്‍ വാഹനങ്ങളേക്കാള്‍ മൂന്നു മടങ്ങ് കൂടുതല്‍ ഈടു നില്ക്കുന്നു എന്നിവ മാക്സിമ സിയുടെ പ്രത്യേകതകളാണെന്ന് ബജാജ് ഓട്ടോ ലിമിറ്റഡിന്റെ റീജിണല്‍ ഹെഡ് കേരള പ്രദീപ് രാമചന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഷൈജു കുമാര്‍, മാത്യു ജ്യോഷ്വാ, മനോജ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: