പാലക്കാട്: വ്യാപാരിയെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച വാണിജ്യനികുതി വകുപ്പ് ഇന്‍സ്പെക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പാലക്കാട് വാണിജ്യ നികുതി വകുപ്പ് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബി.വി.ചുങ്കത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പി.എസ്.സിംപ്സണ് അധ്യക്ഷതവഹിച്ചു.ജനറല്‍ സെക്രട്ടറി പി.എം.എം.ഹബീബ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ എം.ഉണ്ണികൃഷ്ണന്, ടി.കെ.ഹെന്‍ട്രി, യു.ംം.നാസര്‍, പി.അപ്പുക്കുട്ടന്, എം.പി.ജയപ്രസാദ്, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് എ.ഫൈസല്‍, നിയോജക മണ്ഡലം പ്രസിഡന്റ് യു.ശബരി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: