മണ്ണാര്‍ക്കാട്: ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരെ അസഭ്യം പറഞ്ഞതിനെ ചോദ്യംചെയ്ത മണ്ണാര്‍ക്കാട് കൗണ്‍സിലര്‍ മന്‍സൂറിനെ(32) അക്രമിച്ച കേസില്‍ ഒരാള്‍ പിടിയില്‍. എടത്തനാട്ടുകര നാലുകണ്ടം സ്വദേശി സക്കീര്‍(4) നെയാണ് എസ്ഐ ഷിജുഎബ്രഹാമും സംഘവും അറസ്റ്റ് ചെയ്തത്. 22ന് ആശുപത്രിപ്പടിയിലെ ഹോട്ടലിലാണ് സംഭവം നടന്നത്. മന്‍സൂറിന്റെ കൂടെയുണ്ടായിരുന്നവരെ മദ്യപിച്ചെത്തിയ ഒരുസംഘം അസഭ്യം പറഞ്ഞു. ഇതുചോദ്യംചെയ്തപ്പോഴാണ് നാല്‍വര്‍ സംഘം അക്രമിച്ചത്. കേസിലെ മറ്റുപ്രതികളായ എടത്തനാട്ടുകര നാലുകണ്ടം സ്വദേശി ചേരിയാടന്‍ വീട്ടില്‍ നിഷാദ്(25),ചക്കംതൊടിയില് ഷറഫു(35) എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതികള്‍ ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: